Advertisement

മൂന്നാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്; അവേശ് ഖാൻ അരങ്ങേറും

February 20, 2022
Google News 1 minute Read

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ വിൻഡീസ് നായകൻ കീറോൺ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുക. വിരാട് കോലി, ഋഷഭ് പന്ത്, യുസ്‌വേന്ദ്ര ചഹാൽ, ഭുവനേശ്വർ കുമാർ എന്നിവർ പുറത്തിരിക്കുമ്പോൾ അവേശ് ഖാൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശർദ്ദുൽ താക്കൂർ, ശ്രേയാസ് അയ്യർ എന്നിവർ ടീമിലെത്തി. അവേശ് ഖാൻ്റെ അരങ്ങേറ്റ മത്സരമാണിത്. ഋതുരാജും കിഷനും ചേർന്നാവും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ അറിയിച്ചു.

വിൻഡീസ് നിരയിലും നാല് മാറ്റങ്ങളുണ്ട്. ഹെയ്ഡൻ വാൽഷ്, ഫേബിയൻ അലൻ, ഡോമിനിക് ഡ്രേക്സ്, ഷായ് ഹോപ്പ് എന്നിവർ ടീമിൽ ഇടംപിടിച്ചു. ബ്രാൻഡൻ കിംഗ്, ഓഡിയൻ സ്മിത്ത്, അകീൽ ഹുസൈൻ, ഷെൽഡൻ കോട്രൽ എന്നിവർക്ക് പകരമാണ് ഇവർ ടീമിലെത്തിയത്.

Story Highlights: india batting 3rd t20 west indies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here