എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞോളാം; മറ്റാരും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട; വ്യാജപ്രചാരണത്തില്‍ മറുപടിയുമായി ഇന്നസെന്റ്

തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തില്‍ മറുപടിയുമായി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. സിനിമയില്‍ വന്നപ്പോള്‍ താന്‍ ഇടതുപക്ഷക്കാരനായെന്നും അതിലിന്ന് നൂറുവട്ടം പശ്ചാത്തപിക്കുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ക്കാണ് എംപിയുടെ മറുപടി. തന്റെ രാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാമെന്നും മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.
ഇന്നസെന്റിന്റെ ഫേസ്ബുക്ക് കുറിപ്പ്;
‘എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരില്‍ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്’. ഇന്നസെന്റ് കുറിച്ചു.
സിനിമയില്‍ വന്നപ്പോള്‍ ഒരാവേശത്തിന് ഇടതുപക്ഷക്കാരനായെന്നും ആ തെറ്റില്‍ ഇന്ന് നൂറുവട്ടം പശ്ചാത്തപിക്കുന്നു എന്നും ഇന്നസെന്റ് പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. കമ്മ്യൂണിസം യഥാര്‍ത്ഥത്തില്‍ ജനസേവനത്തിന്റെ ഏഴയലത്തുപോലും പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ നേതാക്കള്‍ ഉല്ലസിക്കുന്നു. അണികള്‍ ത്യാഗങ്ങള്‍ സഹിച്ച് ആര്‍പ്പുവിളിക്കുന്നു. പൊതുജനം നിസഹായരായി നോക്കിനില്‍ക്കുന്നു… എന്നും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്
Story Highlights: Innocent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here