Advertisement

‘ഗവർണർ രാഷ്ട്രീയം പറയുന്നു, സുരേന്ദ്രന് ഇപ്പോൾ പണിയില്ല’; കെ മുരളീധരൻ

February 20, 2022
Google News 1 minute Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി. ഗവർണറുടെ സ്റ്റാഫിലെ ഹരി എസ് കർത്ത ബിജെപി നേതാവ് തന്നെയാണ്. കർത്ത നേമം മണ്ഡലത്തിൽ സജീവമായിരുന്നു. നിയമനം സർക്കാർ അംഗീകരിക്കാൻ പാടില്ലായിരുന്നു. രാജ്ഭവനിൽ രാഷ്ട്രീയ നിയമനം മുമ്പില്ലാത്തതെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

കോൺഗ്രസ് ഭരിച്ചപ്പോൾ രാജ്ഭവനിൽ രാഷ്ട്രീയ നിയമനമുണ്ടായിട്ടില്ല. ഗവർണർ രാഷ്ട്രീയം പറയുന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പണിയില്ലാതെയായി. ഒരു ഗവർണർക്ക് എത്രമാത്രം തരംതാഴമെന്നതിൻറെ ഉദാഹരണമാണ് ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരത്തിൽ ഗവർണറെ മാറ്റിയെടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിസഭാ അംഗീകരിച്ച നിയമനങ്ങൾ മാറ്റാൻ ഗവർണർക്ക് അധികാരമില്ല. പേർസണൽ സ്റ്റാഫ് വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് വേണമെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് ചർച്ച നടത്താം. എന്നാൽ ഗവർണറുടെ ഭീഷണിക്ക് വഴങ്ങി ആകരുത്. ഗവർണറുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുത്തതിന്‍റെ ദുരന്തമാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുള്ള പല നടപടികളെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: k-muralidharan-against-governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here