സംസ്ഥാന സർക്കാരിൻറെ അറിവോടെയല്ല പലതും നടക്കുന്നത്; എച്ച്ആര്‍ഡിഎസിനെതിരെ നടപടിക്കൊരുങ്ങി എസ്സി-എസ്ടി കമ്മീഷന്‍

പാലക്കാട് അട്ടപ്പാടിയിലെ സന്നദ്ധ സംഘടന എച്ച്ആര്‍ഡിഎസിനെതിരെ നടപടിക്കൊരുങ്ങി എസ്സി എസ്ടി കമ്മീഷന്‍. ആദിവാസികളെ ചൂഷണം ചെയ്യുന്ന എൻ.ജി.ഓകൾക്ക് കടിഞ്ഞാടിണമെന്ന് എസ്സി-എസ്ടി കമ്മീഷന്‍ വ്യക്തമാക്കി. പ്രതിവർഷം കേന്ദ്രസർക്കാരിന്റെ 350 കോടി എൻ.ജി.ഓ വഴി എത്തുന്നുണ്ട്. സംസ്ഥാന സർക്കാരിൻറെ അറിവോടെയല്ല പലതും നടക്കുന്നത്.
സമഗ്ര അന്വേഷണം വേണം. എച്ച്ആര്‍ഡിഎസിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും എസ്സി-എസ്ടി കമ്മീഷന്‍ വ്യക്തമാക്കി. ഊരുകളിൽ അനുമതിയില്ലാതെ ഹോമിയോ മരുന്ന് വിതരണം ചെയ്‌തതും അന്വേഷിക്കും. ആരുടേയും നിയമനത്തിന് പിന്നാലെയല്ല അന്വേഷണമെന്നും എസ്സി-എസ്ടി കമ്മീഷന്‍.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന് പിന്നാലെ എച്ച് ആര്‍ ഡിഎസിസ് ആദിവാസി മേഖലയില്‍ നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങൾ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിയ്ക്കും. എച്ച്ആര്‍ഡിഎസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി എന്നിവരോട് പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. സംഘടനക്ക് വിദേശ ഫണ്ട് കണ്ടെത്തുന്നതിനുള്ള ചുമതലയാണ് സ്വപ്ന സുരേഷിന് നൽകിയിട്ടുള്ളത്.
Story Highlights: sc-st-commision-against-hrds-swapnasuresh-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here