ഗവർണർക്കെതിരായ വിമർശനങ്ങൾ ഒഴിവാക്കണം; വിഷയം രാഷ്ട്രീയപരമായിട്ട് കാണരുത്; സുരേഷ് ഗോപി

ഗവർണർക്കെതിരായ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി എം പി. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അതി ശക്തമായ പിന്തുണയാണ് ഗവർണർക്ക്, അതൊരു ഭരണഘടന സ്ഥാപനമാണ് അതിനകത്ത് കുറച്ച് പക്വതയും മര്യാദയും കാണിക്കണം, തർക്കങ്ങൾ ഉണ്ടാകും അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ നേർ കണ്ണോടുകൂടി കാണണം. അത് കണ്ട് മനസിലാക്കണം’- സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഗവർണർ വന്ന് നയപ്രഖ്യാപനം നടത്താൻ മാത്രം ഒരു ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടതില്ലായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നതോടെ കെ സുരേന്ദ്രന് പണിയില്ലാതെയായെന്നും മുരളീധരന്‍ പരിഹസിച്ചു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന ഹരി എസ് കർത്തായെ ഗവർണ്ണറുടെ അഡീഷനൽ പിഎ ആയാണ് നിയമിച്ചത്.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
ഗവർണറുടെ സ്റ്റാഫിലെ ബിജെപി നേതാവിന്‍റെ നിയമനം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. പേഴ്സണൽ സ്റ്റാഫിന്‍റെ പെൻഷൻ തർക്കത്തിൽ ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫാണ് പെൻഷൻ കൊണ്ടുവന്നത്.
പെൻഷൻ കൊടുക്കുന്നത് തെറ്റല്ല. ഗവർണറെ തുറന്ന് വിട്ടാൽ ആർഎസ്എസുകാരന് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും മുരളീധരൻ പറഞ്ഞു. പൂച്ചയെ കണ്ട് പേടിച്ചാൽ പുലിയെ കാണുമ്പോഴുള്ള അവസ്ഥയെന്താകുമെന്നും മുരളി ചോദിച്ചു.
Story Highlights: suresh-gopi-on-governor-issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here