Advertisement

കേരളത്തിലെ പാർട്ടിയിൽ നിലവിൽ വിഭാഗീയത ഇല്ല; കോടിയേരി ബാലകൃഷ്‌ണൻ

February 20, 2022
Google News 2 minutes Read

കേരളത്തിലെ പാർട്ടിയിൽ നിലവിൽ വിഭാഗീയത ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഒരു ഘട്ടത്തിൽ വിഭാഗീയത ഉണ്ടായിരുന്നു. ഇന്ന് അത്തരം സാഹചര്യമില്ല. ചില മേഖലയിൽ ചില പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ കാലങ്ങളായി തുടർന്ന് പോരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ സർക്കാർ ഗവർണർക്ക് വഴങ്ങിയെന്ന കാനം രാജേന്ദ്രന്റെ ആരോപണം തള്ളി കോടിയേരി. സർക്കാർ ഒരു വിധത്തിലും ഗവർണർക്ക് വഴങ്ങിയിട്ടില്ല. ഗവർണർക്ക് സർക്കാർ വഴങ്ങിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണ്. ഗവർണർ സ്വീകരിച്ച നടപടി ഗവർണർ തന്നെ തിരുത്തി. മുഖ്യമന്ത്രിയും ഗവർണരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിൽ തെറ്റില്ല. പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യം വന്നാൽ പാർട്ടി ഇടപെടുമെന്ന് കോടിയേരി കൂട്ടിച്ചേർത്തു.

Read Also : പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ അനാവശ്യം; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍

ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവർണർ വിലപേശിയത് ശരിയായില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതിയും ശരിയായില്ല. മന്ത്രി സഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാൻ ഗവർണർക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഗവർണറെ കാണാൻ പോയത് എന്തിനെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം. രാജ് ഭവനിൽ നടക്കുന്നത് ശരിയായ നടപടിയെന്ന് ജനങ്ങൾ കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ ആരോപിച്ചിരുന്നു.

Story Highlights: There is no sectarianism in the party in Kerala- Kodiyeri Balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here