പ്രവാസികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് പദ്ധതി

അബുദാബിയില്‍ താമസിക്കുന്ന ചെറിയ വരുമാനമുള്ള പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ‘ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്’പദ്ധതിയുടെ പ്രവര്‍ത്തനം ആരോഗ്യമന്ത്രാലയം വ്യാപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ആഗോള ആരോഗ്യപരിചരണ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ അക്‌സിയോസ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനിലെ ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എന്നിവയുമായി മന്ത്രാലയം ധാരണാപത്രത്തില്‍ ഒപ്പിട്ടു.
Read Also : അബുദാബിയില്‍ വാണിജ്യ ഇടപാടുകള്‍ ലഘൂകരിക്കാന്‍ പുതിയ പ്ലാറ്റ്‌ഫോം
ചില രോഗങ്ങളെ പല ഇന്‍ഷ്വറന്‍സ് കമ്പനികളും തങ്ങളുടെ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരത്തിലുള്ള രോഗങ്ങളുമായി ചെറിയ ശമ്പളത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യമായി ധാരണപത്രം ഒപ്പുവെച്ചത് 2018 ഡിസംബറിലാണ്. ഇതനുസരിച്ച് 712 രോഗികള്‍ക്ക് ഗുണം ലഭിച്ചിട്ടുണ്ട്. 2019 ഏപ്രിലിലാണ് പദ്ധതിയുടെ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ചത്.
അബുദാബിയിലെ കുറഞ്ഞ വരുമാനമുള്ള പ്രവാസി രോഗികള്‍ക്ക് മികച്ച മരുന്ന് ലഭ്യമാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയത്തിലെ ഹെല്‍ത്ത് റെഗുലേഷന്‍ സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.
യു.എസ് കോണ്‍സുല്‍ ജനറല്‍ മേഘന്‍ ഗ്രിഗോനിസിന്റെ സാനിധ്യത്തില്‍ ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ ജിമ്മി ഫാരിസ്, ആക്‌സിയസ് ഇന്റര്‍നാഷനല്‍ സീനിയര്‍ ഡയറക്ടര്‍ അനസ് അല്‍ സഫരിനി, അല്‍ അമീരി എന്നിവര്‍ ചേര്‍ന്നാണ് ധാരണപത്രം ഒപ്പിട്ടത്. ദുബൈ എക്‌സ്‌പോ 2020ലെ യു.എസ് പവലിയനില്‍ വെച്ചാണ് ധാരണപത്രത്തില്‍ ഒപ്പിട്ടത്.
Story Highlights: Hand in hand scheme to provide affordable medicine to expatriates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here