ഇന്ത്യ-യുഎഇ കരാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും; മോദി

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യ-യുഎഇ കരാറിന് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാട് അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 ശതകോടി ഡോളറില്‍ നിന്ന് 100 ശതകോടി ഡോളറായി ഉയരും.
യുഎഇയുമായി വര്‍ഷങ്ങളായി തുടരുന്ന സൗഹൃദമാണ് കരാറിലൂടെ പ്രതിഫലിക്കുന്നത്. ഇത്തരമൊരു സുപ്രധാന കരാറിന്റെ ചര്‍ച്ചകള്‍ വെറും മൂന്നു മാസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. സാധാരണ നിലയില്‍ ഇങ്ങനെയുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒരുവര്‍ഷത്തിലേറെ സമയം എടുക്കാറുള്ളതാണ്. യു.എ.ഇയുമായുള്ള ബന്ധത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ കാര്യമായ പുരോഗതിയാണുണ്ടായതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Read Also : പ്രവാസികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് പദ്ധതി
കഴിഞ്ഞമാസം ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ യു.എ.ഇ സന്ദര്‍ശിച്ചശേഷം വിവിധ ഇമാറാത്തി കമ്പനികള്‍ കാശ്മീരില്‍ പണം നിക്ഷേപിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇയിലെ നിക്ഷേപകരെ ജമ്മുകാശ്മീരിലേക്ക് തുറന്ന മനസോടെ ക്ഷണിക്കുന്നു. ആരോഗ്യം ഉള്‍പ്പെടെയുള്ള എല്ലാ മേഖലയും നിക്ഷേപ സൗഹൃദമാണ്.
ഇന്ത്യയിലും യുഎഇയിലും വലിയ തോതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കും. ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും തോളോടു തോള്‍ ചേര്‍ന്നുനില്‍ക്കും. യു.എ.ഇക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നതായും കൊവിഡ് മഹാമാരിയുടെ സമയത്തുള്‍പ്പെടെ ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിച്ച നിങ്ങളോട് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Story Highlights: India-UAE agreement will bring big changes; Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here