Advertisement

ഖത്തറിലെ നാല് മെട്രോ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം

February 21, 2022
Google News 2 minutes Read

ഖത്തറിലെ നാല് മെട്രോ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യാത്രക്കാര്‍ക്ക് പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം ഏര്‍പ്പെടുത്തി. രാജ്യത്തെ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദോഹ മെട്രോക്ക് കീഴിലെ അല്‍ വക്‌റ, ലുസൈല്‍, എഡ്യൂക്കേഷന്‍ സിറ്റി, അല്‍ ഖസ്സര്‍ എന്നീ നാലു സ്റ്റേഷനുകളോട് ചേര്‍ന്നാണ് യാത്രാസൗകര്യം എളുപ്പമാക്കുന്ന പാര്‍ക്ക് ആന്‍ഡ് റൈഡ് ആരംഭിച്ചത്. ലോകകപ്പിനെത്തുന്ന കാണികളുടെയും സന്ദര്‍ശകരുടെയും യാത്രാ സൗകര്യങ്ങള്‍ സുഗമമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി.

Read Also : അബുദാബിയില്‍ 8500 വര്‍ഷം പഴക്കമുള്ള നിര്‍മ്മിതികളുടെ അവശിഷ്ടം!

പുതിയ ക്രമീകരണമനുസരിച്ച് അല്‍ വക്‌റ, ലുസൈല്‍, എഡ്യൂക്കേഷന്‍ സിറ്റി, അല്‍ ഖസ്സര്‍ എന്നീ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപത്തു തന്നെ യാത്രക്കാര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. തുടര്‍ന്ന് മെട്രോയില്‍ കയറി ലക്ഷ്യ സ്ഥാനത്തെത്താം. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പണം ഈടാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അത്യാധുനിക പാര്‍ക്കിംഗ് സംവിധാനം ഒരുക്കി, മെട്രോ ട്രെയിന്‍ പോലെയുള്ള പുതുമയേറിയ സംവിധാനത്തിലൂടെ യാത്ര സുഖകരമാക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

ലോകകപ്പ് ഉള്‍പ്പെടെ വലിയ മേളകള്‍ മുന്നില്‍ നില്‍ക്കെ നിരത്തുകളില്‍നിന്നും വാഹനപ്പെരുക്കം ഒഴിവാക്കാനും പാര്‍ക്ക് ആന്‍ഡ് റൈഡ് സംവിധാനം സഹായകരമാവും. വികസിച്ച പൊതുഗതാഗത സംവിധാനങ്ങളുടെ ഗുണഫലങ്ങള്‍ വാഹന ഉടമകളെ ബോധ്യപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഇത്തരത്തിലുള്ള ആധുനിക യാത്രാ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ സമയവും ചെലവും ലാഭിക്കാം.

Story Highlights: Park and ride facility focusing on four metro stations in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here