അവധിക്കാല തിരക്കിനെ നേരിടാന്‍ കുവൈറ്റ് വിമാനത്താവളത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവധിക്കാല തിരക്ക് മുന്‍കൂട്ടി കണ്ട് വ്യോമയാന വകുപ്പ് പ്രത്യേക തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഇന്‍കമിംഗ്്, ഔട്ട്‌ഗോയിംഗ് യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചെക്കിംഗ് കൗണ്ടറുകളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം വര്‍ധിപ്പിച്ചതായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വരും മാസത്തില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് വിമാനത്താവളം അധികൃതര്‍.
Story Highlights :
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണങ്ങള്‍ നീക്കിയതും ദേശീയദിന അവധിയുമാണ് യാത്രക്കാര്‍ വര്‍ധിക്കുന്നതിന് കാരണം. ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ്, സിവില്‍ വ്യോമയാന വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി തയാറാക്കിയത്. 24 മണിക്കൂറും യാത്രക്കാരെ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ യാത്രക്കാരും ജീവനക്കാരുമായി സഹകരിക്കണമെന്നും യാത്രക്കുള്ള എല്ലാ രേഖകളും കരുതണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതും യാത്രാനിയന്ത്രണങ്ങള്‍ നീക്കിയതും പ്രവാസികളെ അവധിയെടുക്കാന്‍ പ്രേരിപ്പിക്കും. കൊവിഡ് രണ്ടാംഘട്ടം രൂക്ഷമായതിനാലാണ് പലരും അവധി നീട്ടിവെച്ചിരുന്നത്.
Story Highlights: Special arrangements at Kuwait Airport to cope with the holiday rush
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here