കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ മൊത്തം തൊഴിലാളികളിൽ 99 ശതമാനവും സ്വദേശികൾ

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ മൊത്തം തൊഴിലാളികളിൽ 99 ശതമാനവും സ്വദേശികളാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഓപ്പറേഷൻസ്, മെയിന്റനൻസ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ വനിതകൾ ഉൾപ്പെടെയുള്ള സ്വദേശി ജീവനക്കാരാണ് തൊഴിലാളികൾ. ( 99 % workers at Kuwait Airport are Natives).
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദ്ദാഗിയാണ് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ തൊഴിലാളികളിൽ 99 ശതമാനവും സ്വദേശികളാളെന്ന് കണക്കുകൾ സഹിതം വിശദീകരിച്ചത്. സുരക്ഷ, വിവരസാങ്കേതികവിദ്യ, സൈബർ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടന്നും ഈ മേഖലയിൽ യോഗ്യതയും, വൈദഗ്ധ്യവുമുള്ള ധാരാളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ കൂടുതൽ മികച്ചതാകുമെന്ന് അധികൃതർ പറയുന്നു. 2025 ൽ പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ 1,80,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് എയർപോർട്ട് നിർമ്മാണം പുരോഗമിക്കുന്നത്. നിലവിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് കഴിയാത്ത സ്ഥിതിയാണുള്ളത്. പുതിയ വികസനങ്ങൾ പൂർത്തിയാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Story Highlights: 99 % workers at Kuwait Airport are Natives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here