ഓസ്ട്രേലിയയുടെ പാക് പര്യടനം: പരിമിത ഓവർ പരമ്പരകളിൽ മാക്സ്‌വലും വാർണറും ഉൾപ്പെടെ അഞ്ച് താരങ്ങൾക്ക് വിശ്രമം

ഓസ്ട്രേലിയയുടെ പാകിസ്താൻ പര്യടനത്തിലുള്ള പരിമിത ഓവർ പരമ്പരകളിൽ അഞ്ച് മുൻനിര താരങ്ങൾക്ക് വിശ്രമമം അനുവദിച്ചു. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ഗ്ലെൻ മാക്സ്‌വൽ, ഡേവിഡ് വാർണർ എന്നീ താരങ്ങൾക്കാണ് ഓസ്ട്രേലിയ വിശ്രമം അനുവദിച്ചത്. ഐപിഎലിൽ വിവിധ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഈ താരങ്ങൾ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയിലെത്തും.
മിച്ചൽ സ്റ്റാർക്ക് ഒഴികെയുള്ള നാല് താരങ്ങളാണ് വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് ഐപിഎലിൻ്റെ ആദ്യ ആഴ്ച നഷ്ടമാവും. അതേസമയം, ഐപിഎലിൽ കളിക്കുന്ന മറ്റ് താരങ്ങളായ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, ജേസൻ ബെഹ്റെൻഡോർഫ്, സീൻ അബ്ബോട്ട്, നതാൻ എല്ലിസ് എന്നിവർ പരിമിത ഓവർ മത്സരങ്ങൾ കഴിഞ്ഞേ അതാത് ടീമുകൾക്കൊപ്പം ചേരൂ.
ഓസ്ട്രേലിയയുടെ പരിമിത ഓവർ ടീം: Aaron Finch, Sean Abbott, Ashton Agar, Jason Behrendorff, Alex Carey, Nathan Ellis, Cameron Green, Travis Head, Josh Inglis, Marnus Labuschagne, Mitchell Marsh, Ben McDermott, Kane Richardson, Steve Smith, Marcus Stoinis, Adam Zampa
മാർച്ച് മൂന്നിനാണ് ഓസ്ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും ഒരു ടി-20യുമാണ് പര്യടനത്തിൽ ഉള്ളത്. മാർച്ച് 25ന് ടെസ്റ്റ് പരമ്പര അവസാനിക്കും. 26നോ 27നോ ആണ് ഐപിഎൽ ആരംഭിക്കുക. ഏപ്രിൽ അഞ്ചിന് പാക് പര്യടനം പൂർണമായി അവസാനിക്കും.
Story Highlights: australia tour pakistan 5 players rest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here