Advertisement

ഹിജാബ് ധരിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തുന്നു; ഇസ്‌ലാമോഫോബിയയെക്കുറിച്ച് ആംസ്റ്റര്‍ഡാം റിപ്പോര്‍ട്ട്

February 22, 2022
Google News 2 minutes Read

ആംസ്റ്റര്‍ഡാം മുനിസിപ്പാലിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നതര്‍ലാന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ഇസ്ലാമോഫോബിയ വലിയ തോതില്‍ വളരുന്നതായി വെളിപ്പെടുത്തല്‍. വേഷത്തിന്റെയും പേരിന്റെയും അടിസ്ഥാനത്തില്‍ മുസ്ലിം സമുദായം വലിയ തരത്തിലുള്ള വിവേചനവും വിദ്വേഷകുറ്റകൃത്യങ്ങളും നേരിടുന്നുണ്ട്.

പല സമൂഹങ്ങളിലും ഇസ്ലാമോഫോബിയ വളരെ സ്വാഭാവികമായ ഒന്നായി മാറി. ഹിജാബ് ധരിക്കുന്ന മുസ്ലിം സ്ത്രീകള്‍ വലിയ വിവേചനം നേരിടുന്നതായും അവരെ പല തരത്തിലുള്ള മോശം പേരുകള്‍ വിളിച്ച് അഭിസംബോധന ചെയ്യുന്നുണ്ടെന്നും ആംസ്റ്റര്‍ഡാം റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : വീണ്ടും റഷ്യന്‍ പ്രകോപനം; സ്വതന്ത്ര പ്രവശ്യകളായി പ്രഖ്യാപിച്ച മേഖലയുടെ അതിര്‍ത്തി കടന്നതായി സൂചന

ഇസ്‌ലാമോഫോബിയയെക്കുറിച്ചും മുസ്ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചും നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജോലി സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, പാര്‍ക്കുകള്‍, കടകള്‍ എന്നിവിടങ്ങളിലെല്ലാം മുസ്ലിം സമുദായം തങ്ങളുടെ മതത്തിന്റെ പേരില്‍ തുടര്‍ച്ചയായി വിവേചനങ്ങള്‍ നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയത്തിലെ തീവ്രവലത് സ്പെക്ട്രത്തിന്റെ സ്വാധീനം മൂലമാണ് ഇസ്ലാമോഫോബിയ ഇത്രയധികം സ്വാഭാവികമായ ഒന്നായി മാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. ധ്രുവീകരണ ചിന്തയോടെയാണ് മുസ്ലിങ്ങളെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഇവര്‍ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Story Highlights: Isolates women who wear the hijab; Amsterdam Report on Islamophobia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here