Advertisement

തൊഴിൽ ‘പ്രൊഫഷണൽ ക്യൂവർ’; സമ്പന്നർക്കായി വരിയിൽ നിൽക്കുന്നതിലൂടെ ഒരു ദിവസം സമ്പാദിക്കുന്നത് 16,000 രൂപ…

February 22, 2022
Google News 2 minutes Read

വരിയിൽ നിൽക്കാൻ നമുക്ക് ആർക്കും അത്ര ഇഷ്ടമൊന്നുമല്ല. അതിപ്പോൾ എന്തുകാര്യത്തിനാണെങ്കിലും പുറത്ത് പോകുമ്പോൾ നമ്മൾ വെറുക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ക്യൂവിൽ നിൽക്കുന്നതാണ്. ബാങ്കിലും ഷോപ്പിങ് മാളിലും തുടങ്ങി അതിനി എവിടെയും ആകട്ടെ. നമുക്ക് ഇത്തിരി ശ്രമകരമായ ഒരു ജോലിയാണത്. അതിന് നല്ല ക്ഷമയും ആവശ്യമാണ്. എന്നാൽ ക്യുവിൽ നിന്ന് പണം സമ്പാദിക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? നടക്കില്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് ഒരാളെ പരിചയപ്പെടുത്താം….

പേര് ഫ്രെഡി ബെക്കിറ്റ്. ക്യുവിൽ നിൽക്കുന്നത് തൊഴിലാക്കിയിരിക്കുകയാണ് ഈ മനുഷ്യൻ. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സംഭവം ഉള്ളതാണ്. ഒരു പ്രൊഫഷണൽ ക്യൂയർ ആണ് ഫ്രെഡി ബെക്കിറ്റ്. വരിയിൽ നിൽക്കാൻ ഇഷ്ടമല്ലാത്ത സമ്പന്നരായ ആളുകൾക്ക് വേണ്ടി വരിയിൽ നിൽക്കുന്നതിലൂടെയാണ് ഫ്രഡി പണം സമ്പാദിക്കുന്നത്. മറ്റുള്ളവർക്കായി വരിയിൽ നിൽക്കാൻ ബെക്കിറ്റ് സാധാരണയായി മണിക്കൂറിന് £20 ഈടാക്കുന്നു.

ലണ്ടനിൽ നിന്നുള്ള ഈ 31 കാരൻ ഒരു ദിവസം 160 പൗണ്ട് അതായത് 16,000 രൂപ വരെ ഇതിലൂടെ സമ്പാദിക്കാൻ കഴിയും. കൂടാതെ ചരിത്ര സംബന്ധമായ ഫിക്ഷൻ എഴുത്തുകാരനാണ് ഫ്രഡി. അതുകൊണ്ട് തന്നെ തന്റെ കരിയറിനൊപ്പം കഴിഞ്ഞ മൂന്ന് വർഷമായി ഈ ജോലി ചെയ്യുന്നു എന്നാണ് ദി സൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമ്പന്നരും സമയക്കുറവുമുള്ള ഉപഭോക്താക്കൾക്കായി വളരെ ജനപ്രിയമായ ഇവന്റുകളിലേക്ക് ടിക്കറ്റിനായി ക്യൂ നിൽക്കുന്നതാണ് പ്രധാനമായും ഫ്രഡി ചെയ്യുന്നത്.

“അറുപതു വയസ്സ് പ്രായമുള്ള ചില ആളുകൾക്ക് വേണ്ടി വി ആൻഡ് എയുടെ ക്രിസ്റ്റ്യൻ ഡിയർ എക്സിബിഷനുവേണ്ടി ക്യൂവിൽ ജോലിക്കായി എട്ട് മണിക്കൂർ നിന്നിട്ടുണ്ട് എന്ന ബെക്കിറ്റ് ദി സണിനോട് പറഞ്ഞു. “യഥാർത്ഥ ക്യൂയിംഗ് വെറും മൂന്ന് മണിക്കൂർ മാത്രമായിരുന്നു. പക്ഷേ അവരുടെ ടിക്കറ്റുകൾ കളക്റ്റ് ചെയ്യാനും അവർ വരുന്നതുവരെ കാത്തിരിക്കാനും ആവശ്യപ്പെട്ടതിനെ തുടർന്നാണ് എട്ടു മണിക്കൂർ ജോലി ചെയ്യേണ്ടി വന്നത്. അതിനാൽ മണിക്കൂറുകൾക്ക് 20 പൗണ്ട് വെച്ച് സമ്പാദിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : പ്രതിഷേധ ഭൂമിയിൽ ഈ പെൺകുട്ടി തനിച്ചല്ല; പൂജയ്ക്ക് കൂട്ടായി ഒരുകൂട്ടം തെരുവുനായ്ക്കൾ…

തിരക്കുള്ള ചെറുപ്പക്കാർ മുതൽ പ്രായമായ പെൻഷൻകാർ വരെ തന്റെ ക്ലൈന്റുകളായി ഉണ്ടെന്ന് ഫ്രഡി പറയുന്നു. ചിലപ്പോൾ മഞ്ഞുകാലത്ത് കൊടുംതണുപ്പിൽ ജോലി ചെയ്യേണ്ടി വരാറുണ്ട്. എങ്കിലും വലിയ ഇവന്റുകളും എക്സിബിഷനുകളും നടക്കുന്ന വേനൽക്കാലമാണ് ഫ്രഡിയ്ക്ക് ഏറ്റവും തിരക്കേറിയ കാലഘട്ടം.

Story Highlights: ‘Professional Queuer’ Earns Up To Rs 16,000 A Day By Standing In Line For Rich People

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here