Advertisement

സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ

February 22, 2022
Google News 1 minute Read
saudi arabia national day

ഫെബ്രുവരി 22 സ്ഥാപക ദിനമായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ ആഘോഷത്തിനായി സൗദിയിലെ പൗരന്മാരും വിദേശികളും തയ്യാറെടുത്തുകഴിഞ്ഞു. സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. സൗദിയില്‍ ഫെബ്രുവരി 22 രാജ്യത്തിന്റെ പൊതുഅവധി ദിവസമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സ്ഥാപക ദിനം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം.

റോഡുകളിലും കെട്ടിടങ്ങളിലും സ്ഥാപക ദിനാംശസകള്‍ നേര്‍ന്നുകൊണ്ട് ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷപരിപാടികള്‍ നടക്കും. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയാണ്. വാണിജ്യ സ്ഥാപനങ്ങളും വിമാനക്കമ്പനികങ്ങളും സ്ഥാപക ദിനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : സൗദിയില്‍ 1052 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 1.27%

ഫാഷന്‍ ഷോ, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, ഫോട്ടോപ്രദര്‍ശനം തുടങ്ങിയവയും വിവിധ സ്ഥലങ്ങളില്‍ കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കരിമരുന്ന് പ്രയോഗങ്ങളും ലൈറ്റ് ഷോകളും വരുംദിവസങ്ങളിലുണ്ടാകും. 1727 ഫെബ്രുവരി 22നാണ് ആദ്യത്തെ സൗദി രാജ്യം സ്ഥാപിതമായത്. ഇതിന്റെ സ്മരണ പുതുക്കുകയാണ് സ്ഥാപക ദിനത്തില്‍ രാജ്യം മുഴുവനും.

Story Highlights: saudi arabia national day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here