സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകികൾ ആർ.എസ്.എസാണെന്ന് പറയാൻ സിപിഐഎമ്മിന് പേടി; ഷാഫി പറമ്പിൽ

ഇന്നലെ കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊന്ന സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകികൾ ആർ.എസ്.എസാണെന്ന് പറയാൻ സിപിഎമ്മിന് പേടിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. തന്റെ ഫേസ്ബുക്കിലൂടെയാണ് ഷാഫി വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്
ഹരിദാസിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റിൽ എന്തുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ ഡി വൈ എഫ് ഐ നേതാക്കന്മാർ 4 വരിയിൽ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരു കാവിക്കൊടിയും പറിച്ചെറിയാത്തത്,ഒരു ബിജെപി ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ല് പോലും വീഴാത്തത്- ഷാഫി പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർ പ്രതിയാകുമ്പോൾ സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ പോസ്റ്റ്. ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിലും ആർഎസ്എസിന്റെയോ ബിജെപിയുടേയോ പേര് പറയാത്തതും വിവാദമായിരുന്നു.
‘ ബിജെപി നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ആയിരം കാതം അകലെ പോലും ഇടത് പ്രതിഷേധക്കാരുടെ ബഹളം ഇല്ലാത്തത്, ബിജെപി നേതാക്കന്മാരുടെ മുഖം വെച്ച ഡ്രാക്കുളവത്ക്കരണം നടക്കാത്തതെന്താണെന്നും ഷാഫി ചോദിച്ചു. ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നേരെ ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടായിരുന്നു. ” വ്യക്തമായി തന്നെ പറയുവാൻ ആഗ്രഹിക്കുന്നു.ഇതിനു മറുപടി അക്രമമാണെന്ന് വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ, പ്രകോപനമരുത് എന്ന് തന്നെ ഞങ്ങളും പറയുന്നു.ഒരു കുടുംബം കൂടി കണ്ണീർ കുടിക്കാതിരിക്കട്ടെ.”- ഷാഫി പറഞ്ഞു.
ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ്
ആദരാഞ്ജലികൾ …
രാത്രിയുടെ മറവിൽ, കടലിൽ പോയി തിരിച്ച് വരുമ്പോൾ കാത്തിരുന്ന് RSS ക്രിമിനലുകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊന്നു.കാല് വെട്ടിയെടുത്തു.
20 തവണ വെട്ടി. ഒരു കുടുംബത്തിന്റെ അത്താണി കൂടി പോയി.
ഭൂമിയോളം ക്ഷമിക്കുന്നത് നല്ലത് തന്നെയാണ്.അതിനേക്കാൾ ആഴത്തിലുള്ള പര്സപരസഹകരണമുള്ളത് കൊണ്ടായിരിക്കും
“എന്തിന് കൊന്നു?” നിലവിളികൾ ഇല്ലാത്തത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഫ്ലക്സ് ബോർഡുകൾ ഉയരാത്തത്,
ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ DYFi നേതാക്കന്മാർ 4 വരിയിൽ പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരു കാവിക്കൊടിയും പറിച്ചെറിയാത്തത്,
ഒരു BJP ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ല് പോലും വീഴാത്തത്,
BJP നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ആയിരം കാതം അകലെ പോലും ഇടത് പ്രതിഷേധക്കാരുടെ ബഹളം ഇല്ലാത്തത്, BJP നേതാക്കന്മാരുടെ മുഖം വെച്ച ഡ്രാക്കുളവത്ക്കരണം നടക്കാത്തത്,
എന്തിനധികം,കൊന്നത് RSS ആണ് എന്ന് പോലും ഉറച്ച് പറയാൻ മടിക്കുന്നവരെ CPM പ്രവർത്തകർ കാണുന്നുണ്ടാവും.
വ്യക്തമായി തന്നെ പറയുവാൻ ആഗ്രഹിക്കുന്നു.ഇതിനു മറുപടി അക്രമമാണെന്ന് വിശ്വസിക്കുന്നില്ല.
മുഖ്യമന്ത്രി പറഞ്ഞത് പോലെ, പ്രകോപനമരുത് എന്ന് തന്നെ ഞങ്ങളും പറയുന്നു.ഒരു കുടുംബം കൂടി കണ്ണീർ കുടിക്കാതിരിക്കട്ടെ .
പക്ഷേ പ്രകോപനം കോൺഗ്രസ്സിനെതിരെയും ,
സഹകരണവും ക്ഷമയും
RSS നോടുമാകുന്നു എന്നതിനെ വൈരുദ്ധ്യാത്മക പിണറായിവാദമായി കണക്കാക്കാം.
Story Highlights: shafi-parambil-on-hariadas-murder-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here