ഡോ.തോമസ് പോള്‍ അന്തരിച്ചു

കോട്ടയം കുടമാളൂര്‍ കുന്നത്തുകുഴി വീട്ടില്‍ ഡോ.തോമസ് പോള്‍ (74) അന്തരിച്ചു. അങ്കമാലി മഡോണ ആശുപത്രി സ്ഥാപകനാണ്. വാഴക്കുളം സെന്റ് ജോര്‍ജ്, കട്ടപ്പന സെന്റ് ജോണ്‍സ്, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ എന്നീ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കോട്ടയം പാമ്പാടി ഐക്കരേട്ട് പാലാകുന്നേല്‍ വള്ളാട്ട് കുടുംബാംഗം ഡോ.എല്‍സമ്മപോള്‍. മക്കള്‍: ഡോ.പ്രിയങ്ക പോള്‍ (തിരുവനന്തപുരം), രാഹുല്‍ പോള്‍ (കാനഡ), പ്രിയ മണവാളന്‍ (യുഎസ്എ). മരുമക്കള്‍: ഡോ.സൂരജ് ജേക്കബ് പുല്‍പ്പേല്‍ (തിരുവനന്തപുരം), ഷൈന്‍ കുര്യന്‍ മുപ്രപ്പള്ളില്‍ (കാനഡ), ജോസഫ് മണവാളന്‍ (യു.എസ്.എ).
സഹോദരങ്ങള്‍: ജോര്‍ജ് തോമസ് (എക്‌സ്‌പോ,കോട്ടയം), തോമസ് മാത്യു(തൃശൂര്‍), ലീല കട്ടിക്കാരന്‍ (എറണാകുളം), പരേതയായ പെണ്ണമ്മ ജോസ് ഉറുമ്പിപ്പാറയില്‍ (ഇലഞ്ഞി).
മൃതദേഹം വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ അങ്കമാലി മഡോണ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വെള്ളിയാഴ്ച രാവിലെ 7.30ന് കാക്കനാട് ആലപ്പാട്ട് നഗറിലുള്ള വീട്ടില്‍ കൊണ്ടുവരും. ഉച്ചയ്ക്കുശേഷം 2.30ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കാക്കനാട് വിജോഭവന്‍ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും.
Story Highlights: Dr. Thomas Paul has passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here