Advertisement

രാജ്യത്ത് 15,102 പേർക്ക് കൊവിഡ്; 278 മരണങ്ങൾ

February 23, 2022
Google News 1 minute Read

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 15,102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,28,67,031 ആയി ഉയർന്നു. സജീവ കേസുകൾ 1,64,522 ആണ്, ഇത് മുഴുവൻ കേസുകളുടെ 0.38 ശതമാനമാണ്. ഇന്നലെ 278 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31,377 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ മൊത്തം വീണ്ടെടുക്കൽ 4,21,89,887 ആയി ഉയർന്നു. രോഗമുക്തി നിരക്ക് നിലവിൽ 98.42 ശതമാനമാണ്. കേരളത്തിൽ 130 മരണങ്ങൾ ഉണ്ടായതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മൊത്തം മരണസംഖ്യ 5,12,622 ആയി ഉയർന്നു.

കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,83,438 ടെസ്റ്റുകൾ നടത്തിയതായി കേന്ദ്ര മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റീവ് നിരക്ക് 1.28 ശതമാനമാണ്. രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 176.19 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.

Story Highlights: india-reports-15102-fresh-covid-19-cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here