‘ഓർമ’യിലേക്ക് മടക്കം; മലയാളത്തിന്റെ മഹാനടിക്ക് വിട ചൊല്ലി കൊച്ചി

എങ്കക്കാട് ദേശത്തെ ഓർമ്മ എന്ന എന്ന വീട്ടിലേക്ക് കെ.പി.എ.സി ലളിതയുടെ അവസാന യാത്ര തിരിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഓഡിറ്റോറിയത്തിലെയും ലയം കൂത്തമ്പലത്തിലേയും പൊതുദർശനത്തിന് ശേഷം പതിനൊന്ന് മുപ്പതോടെയാണ് കെ.പി.എ.സി ലളിതയുടെ മൃതദേഹം കൊച്ചിയിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയത്. വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
രാഷ്ട്രീയ മേഖലയിലുള്ളവരും ജനപ്രതിനിധികളുമെല്ലാം ഓഡിറ്റോറിയത്തിലെത്തി. പതിനൊന്ന് മണിയോടെ മന്ത്രി സജി ചെറിയാൻ കെ.പി.എസി ലളിതയ്ക്ക് അന്തിമോപചാരമർപിച്ചു. പിന്നാലെ ഭൗതികദേഹം പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്ക് കയറ്റി. തൃശൂരിലേക്കുള്ള യാത്രതുടങ്ങി. സംഗീത നാടക അക്കാദമിയിൽ അൽപനേരം പൊതുദർശനം. തുടർന്ന് വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടിലേക്ക് വൈകിട്ടോടെ അവസാനമായി കയറി ചെല്ലും.
Read Also : പ്രതിഷേധ ഭൂമിയിൽ ഈ പെൺകുട്ടി തനിച്ചല്ല; പൂജയ്ക്ക് കൂട്ടായി ഒരുകൂട്ടം തെരുവുനായ്ക്കൾ…
അഞ്ചു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സിനിമയിലെ സഹപ്രവർത്തകർ ഓരോരുത്തരായി പുലർച്ചെ തന്നെ വീട്ടിലേക്കെത്തി. ക്യാമറയ്ക്ക് പിന്നിലും മുന്നിലും ലളിതയെ അറിഞ്ഞവർ അവസാനമായി കണ്ടു. അഭ്രപാളിയിൽ അമ്മയായും ഭാര്യായായുമെല്ലാം ഒപ്പമഭിനയിച്ച കെ.പി.എ.സി ലളിതയുടെ ഓർമകളുമായി മമ്മൂട്ടി പുലർച്ചെ തന്നെ വീട്ടിലെത്തി ലളിതയെ അവസാനമായി കണ്ടു.
അഞ്ചു പതിറ്റാണ്ടിലെ അഭിനയജീവിതത്തിൽ അറിഞ്ഞ അറിഞ്ഞ പലരും പിന്നാലെയെത്തി. എട്ട് മണിയോടെ ഭൗതിക ദേഹം ലയം ഓഡിറ്റോറിയത്തിലേക്ക്.വീട്ടിലെത്താൻ സാധിക്കാത്ത സിനിമാ പ്രവർത്തകരും ഓഡിറ്റോറിയത്തിലെത്തി. അമ്മ മല്ലികയ്ക്കൊപ്പമാണ് പൃഥ്വിരാജ് വന്നത്. ജയസൂര്യയും മനോജ് കെ.ജയനുമെല്ലാം പിന്നാലെ വന്നു.
Story Highlights: kochi-bid-adieu-to-kpac-lalitha-funernal-in-thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here