Advertisement

കയ്യടികൾ മാത്രം വാരിക്കൂട്ടിയ അഭിനയ വിസ്മയം; കമലകുഞ്ഞമ്മയായി ചക്കപ്പഴത്തിലും…

February 23, 2022
Google News 1 minute Read

അഭിനയ മികവ് അരങ്ങൊഴിയുമ്പോൾ ബാക്കി വെച്ചത് ഓർത്തുവെക്കാൻ ഒരുപിടി അഭിനയമുഹൂർത്തങ്ങളാണ്. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലും കയ്യടികൾ മാത്രമാണ് കെപിഎസി ലളിത വാരിക്കൂട്ടിയത്. ആ അഭിനയ വിസ്മയം പടിയിറങ്ങുമ്പോൾ സിനിമ ലോകവും മലയാളികളും ഒന്നടങ്കം വിതുമ്പുകയാണ്. ഫ്ളവേഴ്സിന്റെ പല പ്രോഗ്രാമുകളിലും കെപിഎസി ലളിത ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. അതിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട കമലകുഞ്ഞമ്മയും ഉൾപ്പെടുന്നു. ഫ്ളവേഴ്സിന്റെ ജനപ്രിയ ഹാസ്യ സീരിയലായ ചക്കപ്പഴത്തിലെ ഒരു പ്രധാനപെട്ട വേഷമായിരുന്നു കമലകുഞ്ഞമ്മ. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ആ കഥാപാത്രത്തെ നെഞ്ചിലേറ്റിയത്.

സുമേഷിനെയും പൈങ്കിളിയേയും എന്തിനതികം പറയണം കുഞ്ഞുണ്ണിയെയും ലളിതാമ്മയെയും വരെ വരച്ച വരയിൽ നിർത്തുന്ന, സ്നേഹം കൊണ്ട് ശാസിക്കുന്ന, തിരുത്തുന്ന, കുശുമ്പ് പറയുന്ന കമലകുഞ്ഞമ്മ വളരെ പെട്ടെന്നാണ് പ്രേക്ഷകർക്ക് പ്രിയപെട്ടതായത്. ഇടയ്ക്ക് വന്ന അതിഥി കഥാപാത്രമാണെങ്കിലും സീരിയലിലെ മറ്റു മുഴുനീളൻ കഥാപാത്രങ്ങളെ പോലെത്തന്നെ കമൽ കുഞ്ഞമ്മയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ഈ സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി സിനിമ സീരിയലുകളിലൂടെ പ്രശസ്തനായ എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Also : അത്രയും പ്രായമൊന്നും എനിക്ക് ആയിട്ടില്ല; ഫ്ളവേഴ്സിന്റെ വേദിയിലെ ലളിതാമ്മ നിമിഷങ്ങൾ ഓർത്തെടുത്ത് പ്രേക്ഷകർ…

ആ അഭിനയ വിസ്മയം ഇനിയില്ല. അമ്മയായി കെപിഎസി ലളിത പകർന്നാടിയ വേഷങ്ങൾക്ക് കണക്കുകളില്ല എന്നുവേണം പറയാൻ. അതിൽ ഓരോ വേഷവും പ്രേക്ഷകനുള്ളിലും കൂടെ അഭിനയിച്ചവർക്കും കെപിഎസി ലളിത ഒരമ്മ പരിവേഷം തന്നെ നൽകി. അമ്മയായി മാത്രമല്ല വേഷങ്ങൾക്കപ്പുറവും പലർക്കും ലളിതാമ്മ സഹോദരിയും കൂട്ടുകാരിയും പ്രിയപെട്ടവളുമായിരുന്നു. ആ വിസ്മയം ഇന്നലെ ചൊവ്വാഴ്ച രാത്രിയോടെ വിടപറഞ്ഞു. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മല്ലികാ സുകുമാരന്‍, ഇടവേള ബാബു, സുരേഷ് കുമാര്‍, കുഞ്ചന്‍, ദിലീപ്, കാവ്യാ മാധവന്‍, ജനാര്‍ദ്ദനന്‍, ടിനി ടോം, മഞ്ജു പിള്ള. തുടങ്ങിയവരുള്‍പ്പെടെ മലയാള സിനിമാ സീരിയൽ ലോകത്ത് നിന്ന് നിരവധി പേരാണ് കെപിഎസി ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്.

Story Highlights: KPAC lalitha in chakkappazham serial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here