Advertisement

കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്ത സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി; ട്വന്റിഫോര്‍ ഇംപാക്ട്

February 23, 2022
Google News 1 minute Read
private bus

കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്ത സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ ആര്‍ടിഒ പരിശോധന നടത്തുകയാണ്. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലാണ് വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ ബസില്‍ കയറുന്നതില്‍ നിന്ന് വിലക്കിയത്. വിദൂര സ്ഥലങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ ബസ് ജീവനക്കാരുടെ വക ‘ഇന്റര്‍വ്യൂ’ ചെയ്യുന്ന ദൃശ്യങ്ങള്‍ 24നു ലഭിച്ചിരുന്നു.

സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിക്കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് കയറാം. വിദ്യാര്‍ത്ഥികള്‍ കാത്തുനില്‍ക്കണം. ഈ വിദ്യാര്‍ത്ഥികളില്‍ ചിലരെ ബസ് പുറപ്പെടാനൊരുങ്ങുന്ന സമയത്ത് അകത്ത് കയറ്റും. എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചതിനു ശേഷമാണ് ഈ നടപടി. ബസില്‍ കയറിയാലും ഒഴിഞ്ഞ സീറ്റുകളില്‍ ഇരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here