Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (23-02-22)

February 23, 2022
1 minute Read
Headlines today Feb (23)

കോഴിക്കോട് വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ. വിദൂര സ്ഥലങ്ങളിലേക്കുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാതിരിക്കാൻ ബസ് ജീവനക്കാരുടെ വക ഇൻ്റർവ്യൂ ഉണ്ട്. കുട്ടികളെ ക്യൂ നിർത്തി ഇൻ്റർവ്യൂ ചെയ്യുന്ന ദൃശ്യങ്ങൾ 24നു ലഭിച്ചു.

കൊലപാതക അക്രമ സംഭവങ്ങള്‍ വർധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വർധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 

പുറമെ ചിരിക്കുമ്പോഴും, ഉള്ളിൽ ലളിത ദുഃഖിതയായിരുന്നു : ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട്

അനശ്വര നടി കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് സഹോദരിയെയെന്ന് ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട്. വളരെയധികം ദുഃഖം അനുഭവിച്ച സ്ത്രീ ആയിരുന്ന ലളിതയെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.

പ്രിയനടിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

നിരവധി ചിത്രങ്ങളിൽ തനിക്കൊപ്പം അഭിനയിച്ച, വ്യക്തി ജീവിതത്തിലും ഹൃദയബന്ധം പുലർത്തിയിരുന്ന കെപിഎസി ലളിതയെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി. തൃപ്പൂണിത്തുറ ഫഌറ്റിന് താഴെയുള്ള ക്ലബ് ഹൗസിലെ ഹാളിലെത്തിയാണ് പ്രിയനടിക്ക് മമ്മൂട്ടിയെത്തി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്

മഹേശ്വരിയമ്മ എങ്ങനെ ലളിതയായി ? അഭിനയലോകത്തേക്ക് മഹാനടി എത്തിയതിങ്ങനെ

അസുഖം ബാധിച്ച് അവശനിലയിലായത് മുതൽ മലയാളക്കര മുഴുവൻ ആ മഹാനടിയുടെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയിലായിരുന്നു. അഭ്രപാളിയിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയുള്ള പ്രതീക്ഷയ്ക്കിടെയാണ് നമ്മെ നടുക്കിക്കൊണ്ട് ആ വിയോഗ വാർത്ത എത്തുന്നത്…

തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. 

കേരളം ഗുണ്ടകളുടെ ഇടനാഴിയെന്ന് പ്രതിപക്ഷം സഭയില്‍; അടിയന്തരപ്രമേയ നോട്ടീസ് തള്ളി

സംസ്ഥാന പൊലീസ് സംവിധാനത്തിനെതിരെ സഭയില്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം. സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകര്‍ന്നെന്നാണ് പ്രതിപക്ഷം വിമര്‍ശിച്ചത്

സിനിമ കണ്ടു തുടങ്ങിയ കാലം മുതലുള്ള അഭിനയവിസ്മയം; കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്

സിനിമ കണ്ടു തുടങ്ങിയ കാലം മുതലുള്ള അഭിനയവിസ്മയമാണ് കെപിഎസി ലളിത. കെപി എസി എന്ന നാലക്ഷരം മതിയായിരുന്നു അവരെ അടയാളപ്പെടുത്താൻ. മലയാളികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങളെ വിസ്മയകരമായ അഭിനയതാൽ കെപിഎസി ലളിത അരങ്ങിലും അഭ്രപാളിയിലും മനോഹരമാക്കി. അവർ അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല..

Story Highlights: todays headlines (23-02-22)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top