പ്രിയനടിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

നിരവധി ചിത്രങ്ങളിൽ തനിക്കൊപ്പം അഭിനയിച്ച, വ്യക്തി ജീവിതത്തിലും ഹൃദയബന്ധം പുലർത്തിയിരുന്ന കെപിഎസി ലളിതയെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി. തൃപ്പൂണിത്തുറ ഫഌറ്റിന് താഴെയുള്ള ക്ലബ് ഹൗസിലെ ഹാളിലെത്തിയാണ് പ്രിയനടിക്ക് മമ്മൂട്ടിയെത്തി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ( mammootty pays homage to kpac lalitha )
ഐസ്‌ക്രീം, തന്ത്രം, പ്രണാമം, കിഴക്കൻ പത്രോസ്, മനു അങ്കിൾ, മതിലുകൾ, ദ്രോണ, ക്രോണിക് ബ്ചലർ, ഭീഷ്മ പർവം…മമ്മൂട്ടിയും കെപിഎസി ലളിതയും ഒരുമിച്ചെത്തിയ ചിത്രങ്ങൾ നിരവധിയാണ്. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടൻ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
രാവിലെ അട്ടര മുതൽ 11.30 തൃപ്പൂണിത്തുറ കൂത്തമ്പലത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.
Read Also : മുഖമില്ലാതെ പ്രണയിച്ച നാരായണി; മതിലുകൾക്കപ്പുറത്തെ കെപിഎസി ലളിത
ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. താരത്തിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ.
Story Highlights: mammootty pays homage to kpac lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here