Advertisement

ഒമാനില്‍ കൊവിഡ് കുറയുന്നു; പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ

February 24, 2022
Google News 1 minute Read

ഒമാനില്‍ ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയായി. പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ശുഭകരമായ വാര്‍ത്തയാണ്. കൊവിഡ് നിയന്ത്രണ വിധേയമാകുന്നു എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 974 പേര്‍ക്ക് മാത്രമാണ് വൈറസ് പിടിപെട്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 35 ദിവസവും രാജ്യത്ത് ഒരു മരണമെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് തുടര്‍ച്ചയായി മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് ജനുവരി 19 മുതലാണ്. 13,889 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി കഴിയുന്നത്.

Read Also : മസ്‌കറ്റില്‍ മത്സ്യബന്ധന നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി

കഴിഞ്ഞ ദിവസം 1350 പേര്‍ക്ക് രോഗം ഭേദമായി. ഒമാനില്‍ 3,78,922 ആളുകള്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 3,60,795 പേര്‍ രോഗമുക്തി നേടി. 95.2 ശതമാനമാണ് രോഗമുക്തി നിരക്ക്.

അസുഖം കൂടിയ 46 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച് 299പേര്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 67പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Story Highlights: covid declining in Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here