Advertisement

ഖത്തറില്‍ പ്രതിദിന കൊവിഡ് കേസ് 365

February 24, 2022
Google News 1 minute Read

ഖത്തറില്‍ ബുധനാഴ്ച 365 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 61ഉം 70ഉം വയസുകാരാണ് കൊവിഡ് ബാധിതരായി മരിച്ചത്. 664 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

365 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതില്‍ 304 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ് 61 പേര്‍. 573 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. നിലവില്‍ കൊവിഡ് ബാധിതരായുള്ളത് 5117 പേരാണ്.

Read Also : ഒമാനില്‍ കൊവിഡ് കുറയുന്നു; പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ

കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി 24 മണിക്കൂറിനിടെ 20,965 പേര്‍ കൂടി വാക്‌സിനെടുത്തു. ഇതുവരെ 11.79 ലക്ഷം പേര്‍ക്കാണ് ബൂസ്റ്റര്‍ വാക്‌സിന്‍നല്‍കിയത്. ഇതുവരെ ഖത്തറില്‍ 62.62 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്.

24 മണിക്കൂറിനിടെ 20,944 പേരാണ് കൊവിഡ് ടെസ്റ്റിന് വിധേയരായത്. 36 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ത്തന്നെ 27 പേര്‍ ഐ.സി.യുവിലാണ്. രണ്ടു പേരെയാണ് ബുധനാഴ്ച പുതുതായി പ്രവേശിപ്പിച്ചത്.

Story Highlights: Daily covid case in Qatar 365

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here