Advertisement

പലഹാരം വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി; പതിവെന്ന് നാട്ടുകാര്‍, ലോക്കോ പൈലറ്റിന് സസ്‌പെന്‍ഷന്‍

February 24, 2022
2 minutes Read

മാസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാനില്‍ ലോക്കോ പൈലറ്റ് അസിസ്റ്റന്റ് യാത്രക്കിടെ തൈര് വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പ്രിയപ്പെട്ട പലഹാരം വാങ്ങാന്‍ സ്റ്റോപ്പില്ലാത്തിടത്ത് ട്രെയിന്‍ നിര്‍ത്തിയതിന്റെ പേരില്‍ ലോക്കോ പൈലറ്റടക്കം അഞ്ച് പേരെ ഇന്ത്യന്‍ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലാണ് സംഭവം.

കച്ചോടി എന്നത് രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു പലഹാരത്തിന്റെ പേരാണ്. ഒരു പാക്കറ്റ് കച്ചോടി ശേഖരിക്കാന്‍ വേണ്ടി ഒരു ലോക്കോപൈലറ്റ് അല്‍വാറിലെ ഒരു റെയില്‍വേ ക്രോസിംഗില്‍ട്രെയിന്‍ നിര്‍ത്തി. സംഭവത്തിന്റെ വീഡിയോ ആരോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ വീഡിയോ വൈറലായി തീര്‍ന്നു. ഇതോടെ അധികാരികള്‍ സംഭവം അറിയുകയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വീഡിയോവില്‍ റെയില്‍വേ ക്രോസിങ്ങില്‍ ഒരാള്‍ കച്ചോടിയുമായി കാത്ത് നില്‍ക്കുന്നത് കാണാം. അയാളുടെ അടുത്തെത്തിയപ്പോള്‍ ട്രെയിന്‍ നിന്നു. അയാള്‍ ഉടനെ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു. പണം വാങ്ങുകയും ചെയ്തു.

Read Also : ഓരോ മിനുട്ടിലും ഓയോയ്ക്ക് നഷ്ടം 76,000 രൂപ, സ്വിഗ്ഗിക്ക് 25,000; സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് ഇത് നഷ്ടക്കാലമോ?

തുടര്‍ന്ന് ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങുന്നു. എന്‍ജിന്‍ സ്റ്റാര്‍ട്ട് ആയ ശബ്ദവും ഹോണ്‍ മുഴങ്ങതും നമുക്ക് കേള്‍ക്കാം. എന്നാല്‍, ഇത് നടക്കുന്ന സമയം അത്രയും ക്രോസിങിന്റെ ഇരുവശത്തും ആളുകള്‍ ട്രെയിന്‍ കടന്ന് പോകാന്‍ ക്ഷമയോടെ കാത്ത് നില്‍ക്കുന്നതും കാണാം. കാലത്ത് എട്ടു മണിക്കായിരുന്നു സംഭവം. അതും സ്‌കൂളും ഓഫീസും ഒക്കെയുള്ള തിരക്കുള്ള സമയമാണ് അത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തു. ”എല്ലാ ദിവസവും രാവിലെ 8 മണിയോടെ അല്‍വാറിലെ ദൗദ്പൂര്‍ ഗേറ്റില്‍ കാണുന്ന ഒരു സ്ഥിരം കാഴ്ചയാണ് ഇത്. ഹോണ്‍ അടി കേള്‍ക്കുന്ന സമയം റെയില്‍ ഗേറ്റ് കുറച്ചുനേരത്തേയ്ക്ക് അടയുന്നു. കച്ചോടി ശേഖരിച്ച ശേഷം ലോക്കോ പൈലറ്റ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് വരെ ആളുകള്‍ ഇരുവശത്തും കാത്ത് നില്‍പ്പാണ്” എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Story Highlights: driver stops train to collect kachori

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top