കൊല്ലം കളക്ടര്‍ക്ക് പി.ആര്‍. ശ്രീജേഷിന്റെ കത്ത് :
‘ഹോക്കി സ്റ്റേഡിയം തിരികെ നല്‍കണം’

കൊവിഡ് ചികിത്സയ്ക്ക് മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊല്ലത്തെ ആശ്രാമം ഹോക്കി സ്റ്റേഡിയം താരങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകനായ പി.ആര്‍. ശ്രീജേഷ്. കൊല്ലം കളക്ടര്‍ അഫ്‌സാന പര്‍വീണിന് അയച്ച ഇ- മെയില്‍ സന്ദേശത്തിലാണ് ശ്രീജേഷ് ഇക്കാര്യം ഉന്നയിച്ചത്. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലേത് സംസ്ഥാനത്തെ എല്ലാ വിഭാഗം ഹോക്കി താരങ്ങള്‍ക്കും പരിശീലനം നടത്താന്‍ അനുമതിയുള്ള ഏക സിന്തറ്റിട് ടര്‍ഫാണ്.
കേരളത്തില്‍ കൊവിഡ് ഭീഷണി കുറഞ്ഞിരിക്കുകയാണ്. അതിന് പുറമേ ദേശീയ, സംസ്ഥാന ഹോക്കി ചാനമ്പ്യന്‍ഷിപ്പുകള്‍ ആരംഭിക്കാനിരിക്കുകയുമാണ്. ആശ്രാമം ഹോക്കി സ്റ്റേഡിയം കൊവിഡ് ചികിത്സാകേന്ദ്രമായി നിലനില്‍ക്കുന്നതിനാല്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് കേരളത്തിന്റെയും രാജ്യത്തിന്റെയും ഹോക്കി പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാകും. അത് സംഭവിക്കാതിരിക്കാന്‍ ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രം മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും കളക്ടര്‍ക്കുള്ള ഇ- മെയില്‍ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
Read Also : ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
2020 ജൂലായ് 17നാണ് ആരോഗ്യവകുപ്പ് ഇടപെട്ട് ഹോക്കി സ്റ്റേഡിയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയത്. പിന്നീട് കൊവിഡ് വ്യാപനം രൂക്ഷമാകുകയും ഗുരുതര രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തതോടെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി.
ഓക്‌സിജന്‍ സംവിധാനം അടക്കം ഏര്‍പ്പെടുത്തി പതിനായിരക്കണക്കിന് രോഗികള്‍ക്ക് ഇവിടെ ചികിത്സ നല്‍കി. നിലവില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇവിടെയെത്തുന്ന രോഗികളുടെ എണ്ണവും വളരെ കുറഞ്ഞിരിക്കുകയാണ്. മൂന്നാഴ്ചയായി പത്തില്‍ താഴെ രോഗികള്‍ മാത്രമാണുള്ളത്.
Story Highlights: Kollam Collector gets P.R. Sreejesh’s letter about Hockey stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here