കാപ്പക്സിൽ വൻ തട്ടിപ്പ്; മുൻ എം ഡി രാജേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ

പൊതുമേഖല സ്ഥാപനമായ കാപ്പക്സിൽ ധനകാര്യ പരിശോധന വിഭാഗം ക്രമക്കേട് കണ്ടെത്തി. പരിശോധനയിൽ മുൻ എം ഡി രാജേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ. ചെറുകിട കർഷകരിൽ നിന്ന് കശുവണ്ടി സംഭരിക്കാനുള്ള ഉത്തരവിന്റെ മറവിലാണ് ക്രമക്കേട് കണ്ടെത്തിയത്. കാപ്പക്സിന് വലിയ നഷ്ടമുണ്ടായെന്ന് ധനകാര്യ പരിശോധന വിഭാഗം വ്യക്തമാക്കി.
കരാറില്ലാതെ നടത്തിയ തോട്ടണ്ടി ഇടപാട് ഡയറക്ടർ ബോർഡിൽ നിന്ന് മറച്ചുവച്ചു. സസ്പെൻഷൻ കാലയളവിലെ ഉപജീവനത്തെ ആർ രാജേഷ് ക്രമവിരുദ്ധമായി കൈപ്പറ്റിയെന്നും ധനകാര്യ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി.
Read Also :ഓൺലൈൻ പരസ്യ തട്ടിപ്പ്; യുഎസിനും ചൈനയ്ക്കും വൻ നഷ്ടം…
നേരത്തെയും കശുവണ്ടി വികസനത്തിനായി സ്ഥാപിച്ച കാപ്പക്സിൽ കോടികളുടെ അഴിമതി നടന്നതായി ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. കർഷകരിൽ നിന്നും തോട്ടണ്ടി നേരിട്ട് സംഭരിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് വിദേശത്തുനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്ത് കോടികള്‍ തട്ടിയെന്നായിരുന്നു കണ്ടെത്തൽ. കാപ്പക്സ് എംഡി രാജേഷിനെ മാറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്ന് സാമ്പത്തിക പരിശോധന വിഭാഗം ശുപാർശ ചെയ്തിരുന്നു.
Story Highlights: Massive fraud in Capex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here