ഒറ്റപ്പെട്ട് യുക്രൈൻ; സഖ്യകക്ഷി അല്ല, യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ലെന്ന് നാറ്റോ

സൈനിക നടപടിക്ക് ഇല്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാൽ യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ല. പ്രശ്‌ന പരിഹാരത്തിന് മറ്റ് മാർഗങ്ങൾ തേടുമെന്നും നാറ്റോ അറിയിച്ചു. എന്നാൽ യുക്രൈനെ പിന്തുണയ്ക്കുന്നതിൽ നാറ്റോയിലെ അംഗ രാജ്യങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും നാറ്റോ വ്യക്തമാക്കി.
സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോർട്ടുകളാണ് യുക്രൈൻ-റഷ്യ തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. റ്റവുമൊടുവിൽ 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും വീണ്ടുമൊരു റഷ്യൻ വിമാനം നശിപ്പിച്ചുവെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
ഷ്ചാസ്ത്യാ മേഖല യുക്രൈന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാക്കിയെന്നും അവിടെ 50 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയെന്നുമാണ് യുക്രൈന്റെ വാദം. ക്രമറ്റോർസ്‌ക് മേഖലയിൽ റഷ്യയുടെ ആറാമത്തെ വിമാനം നശിപ്പിച്ചതായും യുക്രൈന്‍ വ്യക്തമാക്കി.
Read Also : തെക്കൻ റഷ്യയിലെ വിമാനത്താവളങ്ങൾ മാർച്ച് മൂന്നുവരെ അടച്ചു
ഇതിനിടെ റഷ്യക്കാര്‍ എന്നും സുഹൃത്തുക്കള്‍, ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തെത്തി.വ്ളാദിമർ പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദമുയർത്തണം. റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചെന്നും വ്ളാദിമർ സെലന്‍സ്‌കി വ്യക്തമാക്കി. ജനങ്ങളോട് ആശുപത്രികളിലെത്തി രക്തദാനം ചെയ്യാൻ അദ്ദേഹം നിർദേശിച്ചു. റഷ്യക്കാർ എന്നും സുഹൃത്തുക്കൾ ആണെന്നും അദ്ദേഹം റഷ്യൻ ഭാഷയിൽ പ്രതികരിച്ചു.
Story Highlights: NATO says it cannot help Ukraine militarily
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here