Advertisement

7 വർഷത്തിനിടെ കാർഷിക വായ്പ 2.5 മടങ്ങ് വർധിച്ചു: പ്രധാനമന്ത്രി മോദി

February 24, 2022
Google News 1 minute Read

കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് നൽകിയ സംഭാവനകളെ പ്രകീർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കർഷകർക്കുള്ള കാർഷിക വായ്പ 2.5 മടങ്ങ് വർധിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി രാജ്യത്തെ ചെറുകിട കർഷകർക്ക് ശക്തമായ പിന്തുണയായി മാറിയെന്നും മോദി അവകാശപ്പെട്ടു.

“പിഎം-കിസാൻ സമ്മാൻ നിധി പദ്ധതി മൂന്ന് വർഷം മുമ്പ് ആരംഭിച്ചു. ഇന്ന് ഈ പദ്ധതി ചെറുകിട കർഷകർക്ക് വലിയ പിന്തുണയായി മാറിയിരിക്കുന്നു. ഇതിന് കീഴിൽ ഇതുവരെ 11 കോടി കർഷകർക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു” ബജറ്റ് കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന വിവിധ മാർഗങ്ങളെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

“കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഞങ്ങൾ നിരവധി പുതിയ സംരംഭങ്ങൾ ഏറ്റെടുത്തു. വിപണിയിലേക്ക് വിത്ത് കൊണ്ടുപോകുന്നത് മുതൽ പഴയ സംവിധാനങ്ങൾ മെച്ചപ്പെടുത്തി. കേവലം ഏഴ് വർഷം കൊണ്ട് കാർഷിക ബജറ്റ് പലമടങ്ങ് വർധിച്ചു. ഏഴ് വർഷത്തിനിടെ കർഷകർക്കുള്ള കാർഷിക വായ്പ 2.5 മടങ്ങ് വർധിപ്പിച്ചു” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

PM-KISAN സ്കീമിന് കീഴിൽ, അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിവർഷം 6000 രൂപ സാമ്പത്തിക ആനുകൂല്യം നൽകുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഫണ്ട് നേരിട്ട് കൈമാറുന്നത്. “സ്മാർട്ട് അഗ്രികൾച്ചർ” എന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വെബിനാറിനെ അഭിസംബോധന ചെയ്തു വ്യക്തമാക്കി.

Story Highlights: prime-minister-narendra-modi-addressed-a-webinar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here