പോക്‌സോ കേസ്; റോയ് വയലാട്ടിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റ് ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ അതിജീവിതയുടെ രഹസ്യ മൊഴി പരിശോധിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പരാതി നല്‍കിയതു മൂന്നു മാസം വൈകിയാണെന്നും പോക്‌സോ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമുള്ള റോയി വയലാറ്റിന്റെ വാദം പരിഗണിച്ചായിരുന്നു മൊഴി പരിശോധിക്കാനുള്ള കോടതി തീരുമാനം.
Read Also : സിപി മാത്യുവിൻ്റെ അശ്ലീല പരാമർശം; പൊലീസിൽ പരാതി നൽകി രാജി ചന്ദ്രൻ
മോഡലുകളുടെ മരണം ഉണ്ടായപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് അതിജീവിതയും അന്വേഷണ സംഘവും ഉന്നയിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കു പിന്നില്‍ ബ്ലാക്‌മെയിലിങ്ങാണെന്നുമുള്ള വാദമാണ് പ്രതികള്‍ കോടതിയില്‍ ഉയര്‍ത്തിയത്. എന്നാല്‍ റോയി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷനും വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: roy vayalat, pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here