ഷാര്‍ജയ്ക്ക് ഡബ്ലിയു.എച്ച്.ഒയുടെ ആരോഗ്യ നഗരമെന്ന അംഗീകാരം

ഷാര്‍ജയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗരമെന്ന അംഗീകാരം വീണ്ടും ലഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആരോഗ്യ നഗരത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ സ്വീകരിച്ചു.
അല്‍ ബാദി പാലസില്‍ നടന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. സമഗ്ര കാഴ്ചപ്പാട് അനുസരിച്ച് ഒരു ആരോഗ്യ നഗരമായി മാറാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്ന മുഴുവന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഷാര്‍ജയ്ക്ക് ഈ പദവി ലഭിച്ചത്.
Read Also : യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ് ടെസ്റ്റ് ഒഴിവാക്കി
പരിസ്ഥിതിയും പൊതുജനാരോഗ്യവും പ്രധാന മുന്‍ഗണനകളില്‍ ഉള്‍പ്പെടുത്തിയാണ് അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ മേഖലയിലും ശുചിത്വത്തിലും ഉള്‍പ്പടെ ഷാര്‍ജ മുന്നേറ്റം നടത്തിയത്.
ആരോഗ്യകരമായ നഗരങ്ങളുടെ ആവശ്യകതകളും മാനദണ്ഡങ്ങളും 100 ശതമാനം പൂര്‍ത്തീകരിച്ചതിനുശേഷമാണ് അന്താരാഷ്ട്ര അംഗീകാരം ഷാര്‍ജയെ തേടിയെത്തിയത്. ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിസംഘം അഭിനന്ദിച്ചു.
Story Highlights: Sharjah recognized as WHO Health City
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here