യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ് ടെസ്റ്റ് ഒഴിവാക്കി

ഇന്ത്യയില്‍ നിന്ന് പോകുന്ന യാത്രക്കാര്‍ക്ക് യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി. മുന്‍പ് ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ യാത്രക്കാര്‍ക്ക് മാത്രമേ ഉളവുണ്ടായിരുന്നുള്ളൂ. വിവിധ വിമാനക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read Also : പ്രവാസികള്‍ ഖത്തറിന്റെ സംസ്‍കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കണം; ആഭ്യന്തര മന്ത്രാലയം
അബുദാബിയിലേക്ക് റാപിഡ് പരിശോധന നിര്‍ബന്ധമാണെന്ന നിബന്ധന ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദും വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കി. യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധനാ ഫലം വേണമെന്ന നിബന്ധനയാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടത്. എന്നാല്‍, 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ വേണമെന്ന നിബന്ധനക്ക് ഇതുവരെ മാറ്റമൊന്നും വന്നിട്ടില്ല.
ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് പി.സി.ആര്‍ പരിശോധന ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്. എന്നാല്‍ യു.എ.ഇയില്‍ നിന്ന് വാക്‌സിനെടുത്തവരാണ് കൂടുതല്‍ പ്രവാസികളും. അതുകൊണ്ടുതന്നെ വലിയൊരു ശതമാനം പേര്‍ക്കും ഈ തീരുമാനം ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.
Story Highlights: Rapid testing has been eliminated at all airports in the UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here