Advertisement

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; സഞ്ജു ഇന്ന് കളിക്കും

February 24, 2022
Google News 3 minutes Read

ലക്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മുഴുവന്‍ സമയ ക്യാപ്റ്റനായതിനു ശേഷം നയിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച രോഹിത് റെക്കോര്‍ഡ് തുടരാനുള്ള ശ്രമത്തിലാണ്. പല മുതിര്‍ന്ന താരങ്ങളും ഇന്ത്യന്‍ ടീമില്‍ ഇല്ലെങ്കിലും മികച്ച യുവതാരങ്ങള്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോഴും രാജ്യാന്തര മത്സരങ്ങളില്‍ ആ മികവ് പുലര്‍ത്താന്‍ കഴിയാത്ത മലയാളി താരത്തിന്റെ കരിയറില്‍ ഏറെ സുപ്രധാനമായ പരമ്പരയാണ് ഇത്. താരത്തെ പ്രകീര്‍ത്തിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇക്കൊല്ലം നടക്കുന്ന ടി-20 ലോകകപ്പില്‍ താരത്തെ പരിഗണിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. അതുകൊണ്ട് തന്നെ സഞ്ജു മൂന്ന് മത്സരങ്ങളും കളിച്ചേക്കും.

Read Also : ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ശ്രീലങ്കന്‍ നിരയില്‍ പരുക്കിന്റെ തിരിച്ചടിയുണ്ട്. കൊവിഡ് ബാധിച്ച ഹസരങ്കയ്‌ക്കൊപ്പം തുടയ്ക്ക് പരുക്കേറ്റ കുശാല്‍ മെന്‍ഡിസും മഹേഷ് തീക്ഷണയും ഇന്ന് കളിച്ചേക്കില്ല. വിരാട് കൊഹ്‌ലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയവരില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ലോക റാങ്കിംഗിലെ ഒന്നാമന്മാരെന്ന പകിട്ടുമായാണ് ലങ്കയെ ടീം ഇന്ത്യ നേരിടുക. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ തൂത്തുവാരിയ ആവേശവും ഇന്ത്യന്‍ ടീമിനുണ്ട്.

ഈ വര്‍ഷം ടി20 ലോകകപ്പ് വരുന്നതിനാല്‍ ശ്രീലങ്കയ്ക്കും പരമ്പര ഏറെ നിര്‍ണായകമാണ്. ഐസൊലേഷനില്‍ തുടരുന്ന വാനിന്ദു ഹസരങ്ക ഇന്ന് കളിക്കില്ലെന്നുറപ്പാണ്. ഓസ്‌ട്രേലിയക്കെതിരെ 4-1ന് തോറ്റാണ് ശ്രീലങ്ക വരുന്നത്. ട്വന്റി 20യിലെ നേര്‍ക്കുനേര്‍ പോരില്‍ ലങ്കയ്‌ക്കെതിരെ 22 മത്സരങ്ങളില്‍ 14 ജയമുണ്ട് ഇന്ത്യക്ക്.

Story Highlights: Sri Lanka won the toss and elected to field Sanju will play today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here