യു.എ.ഇയിലെ ചില റോഡുകളില്‍ ടോള്‍ പിരിക്കാന്‍ ആലോചന

യു.എ.ഇയിലെ ചില റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയുമായി ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം രംഗത്ത്. ഗതാഗത അണ്ടര്‍ സെക്രട്ടറിയാണ് ടോള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന നല്‍കിയത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രാലയത്തിലെ മസ്‌കത്ത് – അല്‍ ബാത്തിന, മസ്‌കത്ത് – അല്‍ ദവഖിലിയ തുടങ്ങിയ റൂട്ടുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ടോള്‍ ഏര്‍പ്പെടുത്തുകയെന്ന് കരുതുന്നു. എന്നാല്‍ ഈ മേഖലകളില്‍ ബദല്‍ റൂട്ടുകള്‍ അവതരിപ്പിക്കുന്നതുവരെ റോഡുകള്‍ക്ക് ഫീസ് ചുമത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖമീസ് മുഹമ്മദ് അല്‍ ഷമാഖി അറിയിച്ചു.
Read Also : മസ്‌കറ്റില്‍ മത്സ്യബന്ധന നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി
പല വികസിത രാജ്യങ്ങളും റോഡുകളില്‍ ഇത്തരം ടോള്‍ ചുമത്തുന്നുണ്ട്. ഓരോ രാജ്യത്തെയും റോഡുകളുടെ ഗുണ നിലവാരവും വാഹനങ്ങളുടെ വലുപ്പവും അനുസരിച്ച് ടോള്‍ തുക വ്യത്യാസപ്പെട്ടിരിക്കുമെന്നും ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.
ടോളുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം റോഡുകളുടെ അറ്റകുറ്റപ്പണിക്കായി തന്നെയാകും പ്രധാനമായും ഉപയോഗിക്കുക. ബാക്കി തുക ട്രഷറിയിലേക്ക് നീക്കിവെക്കും.
Story Highlights: Toll collection on some roads in the UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here