ജനങ്ങള്‍ക്ക് മുന്നില്‍ ഏത്തമിട്ട് ബി.ജെ.പി എം.എല്‍.എ

ഉത്തര്‍പ്രദേശില്‍ റോബര്‍ട്സ്ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായ ഭൂപേഷ് ചൗബെ പ്രചാരണ വേദിയില്‍ ജനങ്ങളുടെ മുന്നില്‍വെച്ച് ഏത്തമിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സോന്‍ഭദ്രയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് ബി.ജെ.പി എം.എല്‍.എ ഏത്തമിട്ടുകൊണ്ട് വോട്ടര്‍മാരോട് ക്ഷമ ചോദിച്ചത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെ അവിനാഷ് കുശ്വാഹയെ പരാജയപ്പെടുത്തിയാണ് ചൗബെ എം.എല്‍.എയാകുന്നത്.
Read Also : പലഹാരം വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി; പതിവെന്ന് നാട്ടുകാര്‍, ലോക്കോ പൈലറ്റിന് സസ്‌പെന്‍ഷന്‍
ജാര്‍ഖണ്ഡിലെ മുന്‍ ആരോഗ്യമന്ത്രിയും എം.എല്‍.എയുമായ ഭാനു പ്രതാപ് ഷാഹി മുഖ്യാതിഥിയായി എത്തിയ പ്രചാരണറാലിക്കിടയിലാണ് സംഭവം. ഇത് വോട്ട് കിട്ടാനുള്ള പുതിയ തന്ത്രമാണോ അതോ പശ്ചാത്താപമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ താന്‍ എന്തെങ്കിലും തെറ്റുകള്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ചൗബെ പറഞ്ഞു. 2017ലെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതുപോലെ ഇത്തവണയും ഭാരതീയ ജനതാ പാര്‍ട്ടിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദിയിലെ നാടകീയ രംഗങ്ങളെ ജനക്കൂട്ടം ആര്‍പ്പുവിളികളോടും മുദ്രാവാക്യങ്ങളോടും കൂടിയാണ് സ്വീകരിച്ചത്.
Story Highlights: BJP MLA reaches out to people, video goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here