Advertisement

ഷെഹിനി-മെഡിക അതിര്‍ത്തിയിലെത്തുക; ഇന്ത്യയിലേക്കുള്ള യാത്രക്കാരോട് പോളണ്ടിലെ ഇന്ത്യന്‍ എംബസി

February 25, 2022
Google News 1 minute Read
indian embassy in poland

യുക്രൈനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താനുള്ള യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പോളണ്ടിലെ ഇന്ത്യന്‍ എംബസി. യുക്രൈന്‍ അതിര്‍ത്തിയിലേക്ക് വരുന്നവര്‍ ഷെഹിനി-മെഡിക അതിര്‍ത്തിയില്‍ എത്താനാണ് എംബസിയുടെ നിര്‍ദേശം. കാല്‍നടയായി മാത്രമേ അതിര്‍ത്തി കടക്കാന്‍ പോളണ്ട് സര്‍ക്കാര്‍ അനുവദിക്കൂ എന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രമാണ് ക്രാക്കോവിക് പോയിന്റിലൂടെയുള്ള പ്രവേശനം സര്‍ക്കാര്‍ അനുവദിക്കുക. ക്രാക്കോവിക് പോയിന്റിലാണ് ദൗത്യസംഘം ഉള്ളതെന്നനും പോളണ്ടിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയിലെത്തി. 240 വിദ്യാര്‍ത്ഥികള്‍ വൈകാതെ വിമാനത്താവളത്തിലേക്ക് പുറപ്പെടും. ചെര്‍നിവ്സികിലെ ബുക്കോവിനിയന്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍. അതേസമയം ഡല്‍ഹിയിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രതിഷേധം കണക്കിലെടുത്താണ് റഷ്യന്‍ എംബസിക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചത്.

Read Also : യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരം റഷ്യയില്‍ നിന്ന് മാറ്റി; ഫൈനല്‍ മത്സരം പാരിസില്‍

അതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാക്കി. റഷ്യന്‍ സൈന്യം യുക്രൈന്‍ പാര്‍ലമെന്റിനടുത്ത് എത്തിയതോടെയാണ് നടപടി.കീവില്‍ റഷ്യന്‍ മുന്നേറ്റം ശക്തമായതോടെയാണ് സെലന്‍സ്‌കിയെ മാറ്റുകയായിരുന്നു. കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. കീവ് നഗരത്തില്‍ റഷ്യന്‍ സേനയ്ക്ക് നേരെ യുക്രൈന്‍ വെടിയുതിര്‍ത്തു. യുക്രൈന്‍ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപം വെയിവയ്പ്പാണ് നടക്കുന്നത്. പാര്‍ലമെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് യുക്രൈന്‍ ആയുധങ്ങള്‍ നല്‍കി. ഏറ്റുമുട്ടലില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമായെന്നും കീവ് മേയര്‍ അറിയിച്ചു.

Story Highlights: indian embassy in poland, russia-ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here