തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നയാള്‍ കസ്റ്റഡിയില്‍

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍. നെടുമങ്ങാട് നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8:30 ഓടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ ശേഷമായിരുന്നു കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നെടുമങ്ങാട് നിന്ന് പിടിയിലായത്. കൊലപാതകത്തിനുപയോഗിച്ച കത്തിയും രക്ഷപെടാന്‍ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് പൊലീസും തമ്പാനൂര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടുന്നത്. കൊലപാതകത്തിന്റെ കാരണം കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ വ്യക്തമാകു. നിലവില്‍ പ്രതിയെ തമ്പാനൂരില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ് പൊലീസ്. കൊല്ലപ്പെട്ട അയ്യപ്പന്‍ തമിഴ്‌നാട്ടില്‍ ഒരു കേസില്‍ പ്രതിയായിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.
Story Highlights: Man arrested for hacking hotel employee in capital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here