കീവിലെ വ്യോമാക്രമണം; റഷ്യയുടെ ജെറ്റ് വിമാനം വെടിവച്ചിട്ടെന്ന് യുക്രൈൻ

കീവിലെ ഡാർനിറ്റ്സ്കി ജില്ലയിൽ ഒരു റഷ്യൻ വിമാനം വെടിവെച്ചിട്ടതായി യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7a കോഷിറ്റ്സിയ സ്ട്രീറ്റിലെ ഒരു വീടിന് സമീപമാണ് ജെറ്റ് തകർന്നതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ ആന്റൺ ഹെരാഷ്ചെങ്കോ പറയുന്നു. നേരത്തെ തലസ്ഥാനത്ത് രണ്ട് സ്ഫോടനങ്ങൾ നടന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ പിന്നാലെയാണ് യുക്രൈനിയൻ അവകാശവാദം.
അതേസമയം സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവര ആകെ 137 യുക്രൈനികള്‍ മരിച്ചെന്ന് പ്രസിഡന്റ് സെലന്‍സ്കി അറിയിച്ചു. 316 പേര്‍ക്കാണ് പരുക്കുകള്‍ പറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തെ സംഘര്‍ഷ പ്രദേശത്തേക്ക് അയയ്ക്കില്ലെന്ന് ജോ ബൈഡന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കടുത്ത നീരസം പ്രകടിപ്പിച്ചുകൊണ്ട് വൈകാരികമായാണ് സെലന്‍സ്കി പ്രതികരിച്ചത്.
രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ചാണെന്ന് സെലന്‍സ്കി പറഞ്ഞു. എല്ലാവര്ക്കും ഭയമാണ്. യുക്രൈന് നാറ്റോ അംഗത്വം ഉറപ്പുതരാനോ തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സലന്‍സ്കി പറഞ്ഞു.
Story Highlights: russia-jet-shot-down-over-kyiv-ukraine-official
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here