Advertisement

ഡല്‍ഹിയില്‍ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ

February 25, 2022
Google News 2 minutes Read
russian embassy in india

ഡല്‍ഹിയിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. റഷ്യ- യുക്രൈന്‍ യുദ്ധത്തിനിടെ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്താണ് റഷ്യന്‍ എംബസിക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചത്.

യുക്രെനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ആദ്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടവരാണ് റൊമേനിയയിലേക്ക് യാത്ര ആരംഭിച്ചത്. ഇതില്‍ 240 പേര്‍ വിദ്യാര്‍ത്ഥികളാണ്. ചെര്‍നിവ്‌സികിലെ ബുക്കോവിനിയന്‍ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍.

യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളില്‍ എത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഇന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്‌സികിലും എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും പാസ്‌പോര്‍ട്ടും, പണവും കയ്യില്‍ കരുതാനും നിര്‍ദേശത്തില്‍ പറയുന്നു.

Read Also : കൊമേഡിയനിൽ നിന്ന് രാഷ്ട്രതലവനായി; ആരാണ് വ്‌ളാദിമിർ സെലൻസ്‌കി ?

ഇന്ത്യക്കാരുടെ ഒഴിപ്പില്‍ നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. നാല് അയല്‍രാജ്യങ്ങള്‍ വഴിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിയവരെ വീസ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

Story Highlights: russian embassy in india, russia-ukriane war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here