Advertisement

ബ്ലാക്ക് ഫംഗസ് മൂലം തലയോടിന്റെ 75 ശതമാനം കേടുപറ്റിയ യുവാവിന് നൂതന ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

February 26, 2022
Google News 1 minute Read

ബ്ലാക്ക് ഫംഗസ് മൂലം തലയോടിന്റെ 75 ശതമാനവും കേടുപാട് സംഭവിച്ച യുവാവിന് 3-ഡി റീകണ്‍സ്ട്രക്റ്റീവ് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. കടുത്ത ഫംഗസ് ബാധ മൂലം രണ്ടു വര്‍ഷം മുന്‍പു തന്നെ തലയോട്ടിയില്‍ വലിയൊരു അസ്ഥിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന രോഗിയില്‍ വീണ്ടും വിജയകരമായി ശസ്ത്രക്രിയ നടത്താനാകുകയായിരുന്നു. ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷവും ചികിത്സ തുടരുകയും പിന്നീട് തലയോട്ടിയുടെ 75 ശതമാനവും നീക്കം ചെയ്യേണ്ടി വരികയും ചെയ്തതാണ് വെല്ലുവിളിയായിരുന്നത്. കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിലാണ് രാജ്യത്തെ ഏറ്റവും വലിയ തലയോട്ടി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്.

ശ്വാസകോശത്തില്‍ മലിനജലം എത്തിയതുമൂലമുണ്ടായ അണുബാധ ന്യൂമോണിയ ആകുകയും പിന്നീട് തലയോട്ടിയില്‍ ഗുരുതരമായ ബ്ലാക്ക് ഫംഗസ് ബാധിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഫംഗല്‍ ബാധയേറ്റ തലയോട്ടിയുടെ 75 ശതമാനവും രണ്ട് വര്‍ഷം മുന്‍പ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇത്തരമൊരു വലിയ ശസ്ത്രക്രിയയിലൂടെ രോഗിയുടെ രൂപത്തിലും വ്യത്യാസം സംഭവിക്കുകയും കവചം നഷ്ടപ്പെട്ടതിലൂടെ തലച്ചോറിനുള്ള അതീവ ഗുരുതരമായ അപകടസാധ്യതത തുടരുകയും ചെയ്തു. രൂപമാറ്റം രോഗിയുടെ ആത്മവിശ്വാസത്തെയും സാമൂഹ്യജീവിതത്തെയും തകര്‍ക്കുന്നതുമായിരുന്നു. ഇതു കണക്കിലെടുത്ത് വിശദമായ ഒരു സൗന്ദര്യാത്മക പുനര്‍നിര്‍മാണം ലക്ഷ്യമിട്ടുള്ള ശസ്ത്രക്രിയയ്ക്കാണ് വിപിഎസ് ലേക്ഷോറിലെ ന്യൂറോസര്‍ജിക്കല്‍ ടീം തയ്യാറെടുത്തത്. രോഗിയ്ക്ക് ഇണങ്ങുന്ന തരം ടൈറ്റാനിയം നിര്‍മിത തലയോട്ടി ഇംപ്ലാന്റ് ഉപയോഗിച്ചുള്ള അതീവസൂക്ഷ്മമായ ഒരു ത്രിഡി ശസ്ത്രക്രിയയാണ് നടന്നത്.

മൂന്നു മണിക്കൂറിലേറെയാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ആഗോള മെഡിക്കല്‍ ടെക്നോളജിക്കല്‍ സ്ഥാപനമായ ലൂസിഡ് ഇംപ്ലാന്റ്സാണ് രോഗിയ്ക്കിണങ്ങിയ ടൈറ്റാനിയം ഇംപ്ലാന്റ് നിര്‍മിച്ചു നല്‍കിയത്.ശസ്ത്രക്രിയയെത്തുടര്‍ന്ന് രോഗി അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണെന്ന് വിപിഎസ് ലേക്ഷോറിലെ ന്യൂറോസര്‍ജിക്കല്‍ വിഭാഗം അറിയിച്ചു.

Story Highlights: 3 d surgery black fungus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here