Advertisement

രഞ്ജി ട്രോഫി: കേരളത്തിന് നിർണായക ലീഡ്; രണ്ടാം ഇന്നിംഗ്സിൽ ഗുജറാത്തിന് അഞ്ച് വിക്കറ്റ് നഷ്ടം

February 26, 2022
Google News 1 minute Read

ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. 51 റൺസിൻ്റെ ലീഡാണ് കേരളം ഒന്നാം ഇന്നിംഗ്സിൽ നേടിയത്. ഗുജറാത്തിൻ്റെ 388 റൺസിനു മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ കേരളം മറുപടി ബാറ്റിംഗിൽ 439 റൺസ് നേടി. സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലും (129) വിഷ്ണു വിനോദും (113) കേരളത്തിൻ്റെ പ്രകടനത്തിൽ നിർണായക പങ്കുവഹിച്ചു. സച്ചിൻ ബേബി (53), പൊന്നം രാഹുൽ (44) എന്നിവരും കേരളത്തിനായി തകർപ്പൻ പ്രകടനം നടത്തി.

ആദ്യ ഇന്നിംഗ്സിൽ ഗുജറാത്ത് 388 റൺസിന് എല്ലാവരും പുറത്തായിരുന്നു. 185 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഹെത് പട്ടേലാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. കരൺ പട്ടേൽ 120 റൺസെടുത്തു. 5 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിൽ തകർന്ന ഗുജറാത്തിനെ ഹെത് പട്ടേലും കിരൺ പട്ടേലും ചേർന്ന 6ആം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 234 റൺസാണ് ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കേരളത്തിനായി എംഡി നിതീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബേസിൽ തമ്പി 4 വിക്കറ്റ് സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്സിൽ ഗുജറാത്തിന് അഞ്ച് വിക്കറ്റ് നഷ്ടമായി. കേരളത്തിനായി ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ കരൺ പട്ടേലും (4) ഉമങും (20) ക്രീസിൽ തുടരുകയാണ്.

Story Highlights: ranji trophy kerala lead gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here