Advertisement

‘യുക്രൈനിന്റെ ഭാവി തീരുമാനിക്കപ്പെടുന്നു’ റഷ്യ അപ്രതീക്ഷിത ആക്രമണം തുടരുമെന്ന് സെലന്‍സ്‌കി

February 26, 2022
1 minute Read

യുക്രൈനിന്റെ ഭാവി തീരുമാനിക്കപ്പെടുകയാണെന്നും, ഇന്ന് രാത്രി റഷ്യ യുക്രൈനിനുമേല്‍ ഒരു അപ്രതീക്ഷിത ആക്രമണം നടത്തുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോലോഡിമര്‍ സെലന്‍സ്‌കി. യുക്രൈന്‍ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു. തങ്ങളുടെ പ്രതിരോധം മറികടക്കാന്‍ എല്ലാ തരത്തിലും ശത്രുക്കള്‍ ശ്രമിക്കുമെന്നും ഈ രാത്രി പിടിച്ചു നില്‍ക്കാനായിരിക്കും തങ്ങളുടെ ശ്രമമെന്നും സെലന്‍സ്‌കി അറിയിച്ചു.

ഈ രാത്രി പകലിനേക്കാള്‍ കടുത്തതായിരിക്കും. രാത്രയില്‍ അവര്‍ ആക്രമണം നടത്തും. ചെര്‍ണീവ്, സുമി, കര്‍ക്കീവ്, ഡോണ്‍ബാസ്, തെക്കന്‍ യുക്രൈന്‍ എല്ലാം അവര്‍ ആക്രമിക്കും. കീവിലേയ്ക്കാണ് അവരുടെ പ്രത്യേക ശ്രദ്ധയെന്നും സെലന്‍സ്‌കി പറഞ്ഞു. ബെലാറസ് വഴിയാണ് കീവ് ആക്രമിക്കാന്‍ റഷ്യയെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

യുക്രൈനിലെ ഒരു നഴ്‌സറിയില്‍ റഷ്യ നടത്തിയ ആക്രമണത്തെ സെലന്‍സ്‌കി അപലപിച്ചു. ഇതാണോ യുദ്ധം എന്ന് ചോദിച്ച അദ്ദേഹം ഈ കുട്ടികള്‍ നിയോ നാസികള്‍ ആണോ എന്നും ആരാഞ്ഞു. അതല്ലെങ്കില്‍ ഈ കുട്ടികള്‍ നാറ്റോ സൈനികരാണോ എന്നും യുക്രൈന്‍ പ്രസിഡന്റ് ചോദിച്ചു. നിയോ നാസികളില്‍ നിന്നും നാറ്റോയില്‍ നിന്നും റഷ്യന്‍ ജനതയെ രക്ഷിക്കാനുള്ള നടപടിയാണ് യുക്രൈനിന് മുകളിലുള്ള ആക്രമണമെന്ന് നേരത്തെ പുടിന്‍ പറഞ്ഞത് സൂചിപ്പിച്ചായിരുന്നു സെലന്‍സ്‌കിയുടെ വിമര്‍ശനം. നേരത്തെ റഷ്യ നഴ്‌സറി ആക്രമിച്ചുവെന്നും സംഭവത്തില്‍ ഒരു കുട്ടി മരിച്ചുവെന്നും കൂടുതല്‍ കുട്ടികള്‍ക്ക് പരുക്കേറ്റുവെന്നും റഷ്യ അറിയിച്ചിരുന്നു.

അതേസമയം, കീവില്‍ റഷ്യ ആക്രമണം ശക്തമാക്കി. കീവിലെ വൈദ്യുത നിലയത്തിന് സമീപം റഷ്യ സ്‌ഫോടനം നടത്തി. ഇവിടെ അഞ്ചോളം സ്‌ഫോടനങ്ങള്‍ ഉണ്ടായി. തലസ്ഥാന നഗരമായ കീവിനെ ലക്ഷ്യംവെച്ച് വ്യോമാക്രമണം ഉണ്ടായേക്കാമെന്ന് യുക്രൈന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കീവിനെ ലക്ഷ്യം വെച്ച് റഷ്യന്‍ മിസൈലുകള്‍ വരുന്നതായും റിപ്പോര്‍ട്ടുണ്ട്. പൗരന്മാരോട് സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറാന്‍ യുക്രൈന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഡേസയിലും സ്‌ഫോടനം തുടരവെ യുക്രൈന്‍ സൈന്യം ചെറുത്ത് നില്‍പ്പ് തുടരുകയാണ്.

Story Highlights: russia-ukraine-war-live-update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top