Advertisement

എംകെ സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

February 26, 2022
Google News 1 minute Read

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ ഒന്നാം ഭാഗം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യും. ഫെബ്രുവരി 28 ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള, ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായ കനിമൊഴി എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. പുസ്തക പ്രകാശന ചടങ്ങിലെ വിവിധ കക്ഷി നേതാക്കളുടെ സാന്നിധ്യം ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിന് കരുത്ത് പകരുന്നതാണ്.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

കേരളത്തില്‍ സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നുവെന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേകം വിമാനത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര. ചടങ്ങില്‍ പങ്കെടുത്ത ശേഷം അതേ ദിവസം തന്നെ മടങ്ങും. മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്താണ് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നത്.

കവി വൈരമുത്തു, നടന്‍ സത്യരാജ് എന്നിവരും ചടങ്ങില്‍ സംസാരിക്കും. അറുപത്തിയെട്ടിലെത്തി നില്‍ക്കുന്ന സ്റ്റാലിന്റെ 23 വയസ്സുവരെയുള്ള ജീവിതമാണ് ആത്മകഥയുടെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യകാല ജീവിതം, സ്‌കൂള്‍ ജീവിതം, കോളജ് ദിനങ്ങള്‍, രാഷ്ട്രീയത്തോടുള്ള താല്‍പര്യം, ആദ്യ പ്രസംഗം, സിനിമാ മേഖലയിലെ അനുഭവം, വിവാഹം, എന്നിവയെല്ലാം ‘ഉങ്കളില്‍ ഒരുവന്റെ’ ആദ്യ ഭാഗത്തിലുണ്ടാകുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.

Story Highlights: tamil-nadu-cm-mk-stalin-autobiography

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here