Advertisement

യുക്രൈന് ആയുധ പിന്തുണ മാത്രമല്ല, മാനസിക സഹായവും ആവശ്യമാണ് ; മരുന്നുകൾ അയച്ചു നൽകണമെന്ന് ഇന്ത്യയോട് അപേക്ഷിച്ച് യുക്രൈൻ എംപി സോഫിയ ഫെഡിന

February 26, 2022
Google News 1 minute Read

യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുമ്പോൾ യുക്രെയ്‌നിന് ആയുധ പിന്തുണ മാത്രമല്ല, മാനസിക സഹായവും ആവശ്യമാണ്, അടിയന്തിരമായി മെഡിക്കൽ സഹായം നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുക്രൈൻ എംപി സോഫിയ ഫെഡിന. ആക്രമണകാരിയായ റഷ്യയെ ശിക്ഷിക്കേണ്ടതുണ്ട്.

അവർ സമാധാനക്കാരായ യുക്രൈനിയക്കാരെ കൊല്ലുകയാണ്. ഒരു പരമാധികാര രാജ്യത്തിന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ഇന്ത്യൻ രാഷ്‌ട്രീയക്കാരോടും ഞാൻ അപേക്ഷിക്കുന്നു, ‘ ഇന്ത്യൻ മാദ്ധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു. യുക്രൈനിലെ അണ്ടർ ഗ്രൗണ്ട് ഷെൽട്ടറിനുള്ളിൽ നിന്ന് സംസാരിക്കുകയായിരുന്നു അവർ.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

തെക്കൻ യുക്രൈനിലെ തുറമുഖ നഗരമായ ഒഡെസ റഷ്യൻ സൈന്യത്തിന്റെ കീഴിലായതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും അവർ തള്ളിക്കളഞ്ഞു. ഒഡെസ ഇപ്പോഴും കീവിന്റെ , ഇത്തരം റിപ്പോർട്ടുകൾ റഷ്യൻ പ്രചരണമാണെന്നും അവർ പറഞ്ഞു.

Story Highlights: ukraine-mp-sophia-fedina-seeks-help-from-india-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here