Advertisement

കോലിയുടെ 100ആം ടെസ്റ്റ് മത്സരം മൊഹാലിയിൽ; കാണികൾക്ക് പ്രവേശനമില്ല

February 26, 2022
Google News 1 minute Read

മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ 100ആം ടെസ്റ്റ് മത്സരം പഞ്ചാബിലെ മൊഹാലിയിൽ. മൊഹാലി പിസിഎ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ മാർച്ച് നാലിനാണ് മത്സരം ആരംഭിക്കുക. ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ കാണികൾക്ക് പ്രവേശനം അനുവദിക്കില്ല. ഇക്കാര്യം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായി ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതിൽ ആദ്യത്തെ മത്സരമാണ് ഇന്ത്യ മൊഹാലിയിൽ കളിക്കുക. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്.

99 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോലി 50.39 ശരാശരിയിൽ 27 സെഞ്ചുറികളോടെ 7962 റൺസാണ് നേടിയിട്ടുള്ളത്.

Story Highlights: virat kohli 100th test mohali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here