Advertisement

‘നാടുവിട്ടുപോയിട്ടില്ല; കീവിലുണ്ട്’; പ്രതിരോധം തുടരുമെന്ന് സെലൻസ്‌കി

February 26, 2022
Google News 1 minute Read

യുക്രൈൻ വിട്ടെന്ന പ്രചാരണം തള്ളി വ്‌ലാദിമിർ സെലൻസ്‌കി. യുക്രൈനിൽ തുടര്‍ന്ന് സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ കീവിലുണ്ട്, സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരും’, ട്വിറ്ററിലൂടെ പങ്കുവച്ച പുതിയ വിഡിയോയിൽ വ്‌ലാദിമിർ സെലൻസ്‌കി പറഞ്ഞു.

യുക്രൈൻ തലസ്ഥാനമായ കിവ് വിട്ട് പോയിട്ടില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലൻസ്കി വ്യക്തമാക്കി. തലസ്ഥാന നഗരി വിട്ടു കൊടുക്കില്ല. റഷ്യയെ ശക്തമായി പ്രതിരോധിക്കുമെന്നും സെലൻസ്‌കി പറഞ്ഞു. താൻ ബങ്കറിലേക്ക് ഒളിച്ചോടിയെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. വിഡിയോയിൽ അദ്ദേഹത്തിനൊപ്പം മന്ത്രിസഭയിലെ ഉന്നതരുമുണ്ടായിരുന്നു.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

നേരത്തെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയോട് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് ആവശ്യപ്പെട്ടിരുന്നു. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും അനിവാര്യമായി വന്നാൽ യുദ്ധത്തിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ യൂറോപ്പിന്റെ സമാധാനം കെടുത്തിയെന്നും ഇതിന് ഭാവിയിൽ റഷ്യ കനത്തവില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പ്രത്യേക വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. അതേസമയം റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കിവിന് തൊട്ടരികിലെത്തിയിരിക്കേ നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡൻറ് പുടിൻ.

ബലറൂസ് തലസ്ഥാനമായ മിൻസ്‌കിലേക്ക് നയതന്ത്രസംഘത്തെ അയക്കാമെന്നാണ് റഷ്യൻ പ്രസിഡൻറിന്റെ പുതിയ പ്രതികരണം. റഷ്യയുടെ ഔദ്യോഗിക വാർത്താ സംവിധാനമായ ആർ.ടി.യിലൂടെയാണ് വിവരം പുറത്തുവിട്ടത്. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ബലറൂസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുക.

Story Highlights: were-all-here-defending-our-independence-ukraine-president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here