യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം; ഒളിപ്പോരില്‍ യുക്രൈനെ തളര്‍ത്തിയത് റഷ്യന്‍ സൈബര്‍ പോരാളികള്‍

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന് വേഗം കൂട്ടിയത് കര, നാവിക, വ്യോമ ആക്രമണം മാത്രമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒളിഞ്ഞിരുന്ന് ആക്രമണം നടത്തി യുക്രൈനെ തളര്‍ത്തിയത് റഷ്യയുടെ സൈബര്‍ പോരാളികളാണ്. വിനാശകാരിയായ വൈപ്പര്‍ മാല്‍വേയറുപയോഗിച്ച് യുക്രൈന്റെ ഔദ്യോഗിക സംവിധാനങ്ങളെല്ലാം റഷ്യ നേരത്തെ തകര്‍ത്തതായി സൈബര്‍ വിദഗ്ധര്‍ പറയുന്നു.
distributed denial of service ആക്രമണം. പൊതുജന സേവനങ്ങളെല്ലാം താറുമാറാക്കുന്ന അത്യാധുനിക സൈബര്‍ അട്ടിമറി. അതാണ് യുക്രൈനില്‍ റഷ്യ തൊടുത്തുവിട്ടത്. നൂറുകണക്കിന് കമ്പ്യൂട്ടറുകളില്‍ ഡാറ്റ മറയ്ക്കുന്ന വിനാശകരമായ സോഫ്റ്റ് യെര്‍ പ്രചരിച്ചതായി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ഒരാഴ്ച മുന്‍പ് തന്നെ യുക്രൈനിലെ നിരവധി ബാങ്കുകളുടെയും വെബ്‌സൈറ്റുകള്‍ നിശ്ചലമായിരുന്നു. ക്യാബിനറ്റ് മന്ത്രിമാരുടെ വരെ വെബ്‌സൈറ്റുകളും ആക്രമിക്കപ്പെട്ടു.
2008ല്‍ ജോര്‍ജിയയില്‍ നിന്ന് റഷ്യ പിന്മാറിയതിന് ശേഷം റഷ്യന്‍ സൈന്യത്തെ നവീകരിക്കാനും സൈബര്‍ തന്ത്രങ്ങള്‍ സംയോജിപ്പിക്കാനും നേതൃത്വം നല്‍കിയത് വഌദിമര്‍ പുടിനാണ്. യുക്രൈനില്‍ തങ്ങളുടെ സൈബര്‍ അപ്രമാദിത്യം കൃത്യമായി നടപ്പാക്കുന്നതില്‍ റഷ്യ വിജയിച്ചതിന് പിന്നിലും വഌദിമിര്‍ പുടിന്റെ സൈബര്‍ ആക്രമണം തന്നെ.
Read Also : 50 ലക്ഷം പേര്‍ വരെ യുക്രൈനില്‍ നിന്ന് പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭ
എന്താണ് ഹെമാറ്റിക് വൈപര്‍ അല്ലെങ്കില്‍ വൈപര്‍ മാല്‍വെയര്‍
ഒരു സിസ്റ്റത്തിനുള്ളില്‍ കടന്നുകൂടിയാല്‍ ഒന്നൊഴിയാതെ എല്ലാ വിവരങ്ങളും (data) എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന മാല്‍വെയറാണ് വൈപര്‍ മാല്‍വെയര്‍. ഒരിക്കല്‍ നശിപ്പിക്കപ്പെടുന്ന ഡാറ്റ പിന്നീടൊരിക്കലും തിരിച്ചെടുക്കാനാകില്ല. മറ്റ് മാല്‍വെയറുകളെ അപേക്ഷിച്ച ഇവ ഡാറ്റ മോഷ്ടിക്കുകയില്ല പകരം എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നതാണ് പ്രത്യേകത. റിക്കവറി ടൂളുകളെ അടക്കം നശിപ്പിച്ചുകൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം.
Story Highlights: wiper malware, russia ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here