Advertisement

റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് ബാള്‍ട്ടിക്ക് രാജ്യങ്ങൾ

February 27, 2022
Google News 2 minutes Read

റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് ബാള്‍ട്ടിക്ക് രാജ്യങ്ങളായ ലാറ്റ്വിയയും എസ്‌റ്റോണിയയും ലിത്വാനിയയും. മറുപടിയായി ഈ രാജ്യങ്ങള്‍ക്കുള്ള വ്യോമപാത റഷ്യയും നിരോധിച്ചു. നേരത്തെ ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധിച്ചിരുന്നു. സ്‌ളോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, റൊമാനിയ, ബള്‍ഗേറിയ എന്നിവയാണ് റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച മറ്റ് രാജ്യങ്ങള്‍. ഈ രാജ്യങ്ങൾക്കും റഷ്യവ്യോമ പാത നിരോധിച്ചിരുന്നു.

യുക്രൈനെതിരായ റഷ്യന്‍ ആക്രമണം വ്യാപിക്കുമ്പോള്‍ ബാള്‍ട്ടിക്ക് രാജ്യങ്ങളായ ലാത്വിയയും എസ്‌റ്റോണിയയും ലിത്വാനിയയും റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് തങ്ങളാലാവുംവിധം യുക്രൈനിന് പിന്നില്‍ അണിനിരന്നു. നേരത്തെ ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധിച്ചിരുന്നു. സ്‌ളോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, റൊമാനിയ, ബള്‍ഗേറിയ എന്നിവയാണ് റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച മറ്റ് രാജ്യങ്ങള്‍.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

അതേസമയം, ബാള്‍ട്ടിക്ക് രാജ്യങ്ങള്‍ക്ക് അതേനാണയത്തിലുള്ള മറുപടി റഷ്യയും നല്‍കി. ലാത്വിയയ്ക്കും എസ്‌റ്റോണിയയ്ക്കും ലിത്വാനിയയ്ക്കുമുള്ള വ്യോമപാത റഷ്യയും നിരോധിച്ചു. റഷ്യന്‍ ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയായ റോസവിയാറ്റി ഈ രാജ്യങ്ങളുടെ വിമാനങ്ങളെ തങ്ങളുടെ വ്യോമപാതയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ബള്‍ഗേറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും റോസവിയാറ്റി നേരത്തെ വ്യോമപാത നിരോധിച്ചിരുന്നു.

Story Highlights: Baltic nations plan to close airspace to Russian planes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here