ശ്രീലങ്കൻ താരങ്ങൾ സഞ്ചരിച്ച ബസിൽ നിന്ന് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെടുത്തു; അന്വേഷണം

ഇന്ത്യൻ പര്യടനത്തിനെത്തിയ ശ്രീലങ്കൻ താരങ്ങൾ സഞ്ചരിച്ച ബസിൽ നിന്ന് രണ്ട് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെടുത്ത് ഛണ്ഡീഗഡ് പൊലീസ്. ഹോട്ടലിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് താരങ്ങളെ എത്തിച്ച ബസിൽ നിന്നാണ് പൊലീസ് ഇവ കണ്ടെടുത്തത്. സംഭവത്തിൽ ഛണ്ഡീഗഡ് പൊലീസ് അന്വേഷണം ആരംഭിച്ചു.
മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ പരിശീലനത്തിനു പോകുന്നതിനായി താരങ്ങൾ ബസിൽ കയറും മുൻപ് നടത്തിയ പതിവ് പരിശോധനയിലാണ് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തിയത്. താര ബ്രദേഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തിൻ്റെ ബസ് വാടകയ്ക്കെടുത്താണ് ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളെ പരിശീലനത്തിനെത്തിച്ചിരുന്നത്. ഈ ബസിലെ ലഗേജ് കമ്പാർട്ട്മെൻ്റിൽ നിന്നാണ് ഷെല്ലുകൾ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ഇതേ ബസ് ഒരു കല്യാണ യാത്രക്കായി വാടകയ്ക്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ബസ് ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
മൂന്നാം ടി-20യിൽ ഇന്ത്യക്ക് 147 റൺസ് ആണ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 146 റൺസ് നേടി. 74 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദാസുൻ ഷനകയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ആവേശ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
Story Highlights: bullet shells found bus srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here